
കേരള കേന്ദ്ര സർവകലാശാലയിൽ 2026-27 അധ്യയന വർഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം ആയും ഗവേഷണം ചെയ്യാം.
മൂന്നുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദം/ നാലുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ ഒരുവർഷത്തെ ബിരുദാനന്തര ബിരുദം/75 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം/ 55 ശതമാനം മാർക്കോടെ എം.ഫിൽ/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയിൽ ഏതെങ്കിലുമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ അഞ്ചുശതമാനം ഇളവുണ്ടാകുംa.
ജെ.ആർ.എഫ്./സർക്കാർ ഏജൻസികളുടെ സമാനമായ ഫെലോഷിപ്പുകൾ/നെറ്റ്/ഗേറ്റ് എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം.
നെറ്റ് പരീക്ഷയിൽ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടിയവർക്കും പിഎച്ച്.ഡി. പ്രവേശനത്തിന് യോഗ്യത നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. വിഷയം, ഒഴിവുകൾ എന്നിവ ക്രമത്തിൽ: ഇംഗ്ലീഷ് -ആറ്, ഇക്കണോമിക്സ് -ഏഴ്, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി -10. സുവോളജി -അഞ്ച്, ജിനോമിക് സയൻസ് -10, ഫിസിക്സ് -19, കംപ്യൂട്ടർ സയൻസ് -13, ഹിന്ദി -എട്ട്, മാത്തമാറ്റിക്സ് -12, പ്ലാന്റ് സയൻസ് -13, കെമിസ്ട്രി -28, എൻവയൺമെന്റൽ സയൻസ് -19, ഇന്റർനാഷണൽ റിലേഷൻസ് -മൂന്ന്, ലിംഗ്വിസ്റ്റിക്സ് -13, സോഷ്യൽ വർക്ക് -എട്ട്, എജുക്കേഷൻ -14, ലോ -രണ്ട്, മലയാളം -നാല്, പബ്ലിക് ഹെൽത്ത് സയൻസസ് -13, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് -15, ജിയോളജി -അഞ്ച്, യോഗ സ്റ്റഡീസ് -രണ്ട്, മാനേജ്‌മെന്റ് സ്റ്റഡീസ് -ഏഴ്, കൊമേഴ്‌സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് -ആറ്, ടൂറിസം സ്റ്റഡീസ് -11, കന്നഡ -അഞ്ച്.
www.cukerala.ac.in വഴി ഒക്ടോബർ 26 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി., ഇ.ഡ.ബ്ല്യു.എസ്. -1000 രൂപ. എസ്.സി., എസ്.ടി., പി.ഡബ്ല്യു.ഡി. -500 രൂപ.
Content Highlights: Admissions open for the 2026-27 academic year for full-time and part-time PhD programs.
Published: 13 Oct 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented