കേന്ദ്രസർക്കാരിന്റെ പിഎം ഇന്റേൺഷിപ്പ് പദ്ധതിയുടെ (PMIS) രണ്ടാംഘട്ട രജിസ്ട്രേഷന് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ അവസരം. രാജ്യത്തെ തിരഞ്ഞെടുത്ത പ്രധാന പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി സ്റ്റൈപ്പൻഡോടെ ഒരുവർഷമാണ് തൊഴിൽപരിശീലനം. അഞ്ചുവർഷത്തിനുള്ളിൽ ഒരുകോടിപേർക്ക് ഇന്റേൺഷിപ്പ് നൽകുന്ന പദ്ധതിയാണിത്.
കോർപ്പറേറ്റ്കാര്യമന്ത്രാലയം വികസിപ്പിച്ച കേന്ദ്രീകൃത വെബ്പോർട്ടലിൽ ഇന്റേൺഷിപ്പ് പദ്ധതിയുടെ മാർഗനിർദേശങ്ങളും കമ്പനികളിലെ ഒഴിവുകളും ലഭ്യമാണ്. അപേക്ഷ: കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും ഇന്റേൺഷിപ്പ് രജിസ്ട്രേഷൻ എളുപ്പമാക്കുന്നതിന് പുറത്തിറക്കിയ PMIS മൊബൈൽ ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസില്ല. വെബ്സൈറ്റ്: pminternship.mca.gov.in.
Content Highlights: PM Internship Scheme: Apply Now!
Published: 12 Apr 2025, 05:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented