ദുബായ്: പ്രാദേശിക സ്‌പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യു.എ.ഇ.യിലെത്തി ജോലി അന്വേഷിക്കാൻ വിദേശികൾക്ക് അവസരം. ‘വിസിറ്റ് വിസ ടു എക്‌സ്‌പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ്’ എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു. ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വിസയ്ക്ക് അപേക്ഷിക്കാം. എന്നാൽ നിർദിഷ്ട യോഗ്യതകൾ പാലിക്കുന്നവർക്കുമാത്രമാണ് വിസ ലഭിക്കുക.
അപേക്ഷകന് ബാച്ചിലേഴ്‌സ് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാന രേഖകൾ. വിസാ നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം.
ജി.ഡി.ആർ.എഫ്.എ. ദുബായിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ സ്മാർട്ട് ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാം. യു.എ.ഇ. പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാവിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്പ്‌ലോഡ് ചെയ്യണം. തുടർന്ന് നിശ്ചിത ഫീസും സാമ്പത്തിക ഗാരന്റിയും അടച്ച് അപേക്ഷ സമർപ്പിക്കാം. അമർ സെന്ററുകൾ, ജി.ഡി.ആർ.എഫ്.എ.യുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എന്നിവവഴിയും അപേക്ഷാനടപടികൾ പൂർത്തിയാക്കാം. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജി.ഡി.ആർ.എഫ്.എ.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭ്യമാകും.
Content Highlights: Foreigners can now explore job opportunities in Dubai without local sponsorship through the 'Visit Visa to Explore Job Opportunities' service.
Published: 14 Sept 2026, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented