ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 11.21 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടി. യോഗ്യത നേടിയവരിൽ 58 ശതമാനത്തിൽ അധികവും പെൺകുട്ടികളാണ്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://neet.nta.nic.in/) സന്ദർശിച്ച് ഫലമറിയാം. മേയ് 3 നാണ് നീറ്റ് പരീക്ഷ നടന്നതെങ്കിലും ചോദ്യപേപ്പർ ചോർന്നെന്ന ആരോപണങ്ങളെ തുർന്ന് മെയ് 12 ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്ത്യയിൽ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് വീണ്ടും പരീക്ഷ നടന്നത്.

To advertise here,