
കൊച്ചി::''മൂക്കിലൂടെ ഭക്ഷിക്കാമെന്ന് കേട്ടിട്ടുണ്ടാകും. മൂക്കിലൂടെ പഠിക്കാമെന്ന് കേട്ടിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ, പഠിക്കാം. മൂക്ക് വേറെയാണെന്നു മാത്രം''-പറയുന്നത് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) കൊച്ചി അസി. റീജ്യണല്‍ ഡയറക്ടര്‍ ഡോ. വി.ടി. ജലജകുമാരി. 'മൂക്ക്' എന്നാല്‍ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (എം.ഒ.ഒ.സി.-മൂക്ക്) ആണ്. ''ആരോഗ്യ അടിയന്തരാവസ്ഥയിലും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ മികവുറ്റതായി കൊണ്ടുപോകാന്‍പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍''-ഡോ. ജലജകുമാരി പറഞ്ഞു. ''പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ അത് ഓപ്പണ്‍ ആണ്, ഓണ്‍ലൈന്‍ ആണ്. ഒരേസമയം അസംഖ്യം വിദ്യാര്‍ഥികള്‍ക്ക് എവിടെയിരുന്നുകൊണ്ടുവേണമെങ്കിലും പഠിക്കാം. സ്ഥാപനം നിഷ്‌കര്‍ഷിക്കുന്ന മിനിമം യോഗ്യതയും കുറഞ്ഞ പ്രായപരിധിയും ബാധകമാണ്. ഉയര്‍ന്ന പ്രായപരിധിയില്ല.
അറുന്നൂറില്‍പ്പരം കോഴ്സുകള്‍
ഇന്ത്യയിലും പുറത്തുമുള്ള സര്‍വകലാശാലകളിലും സിലബസിന്റെ ഭാഗമായിക്കഴിഞ്ഞു, മൂക്ക്. ഇന്ത്യന്‍ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയുടെ സ്വന്തം മൂക്ക് പ്ലാറ്റ്‌ഫോമായ 'സ്വയം' പോര്‍ട്ടലിലെ ഒരു കോഴ്‌സ് നിര്‍ബന്ധമായിക്കഴിഞ്ഞിരിക്കുന്നു. അത് അവരവരുടെ അഭിരുചിക്കും ആവശ്യത്തിനുമനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റത്തില്‍ അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര മാനവവിഭവശേഷിവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള 'സ്വയം' പ്ലാറ്റ്‌ഫോമില്‍ അറുന്നൂറില്‍പ്പരം കോഴ്‌സുണ്ട്.
ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നുമുണ്ട്. ഒമ്പതാം ക്‌ളാസുമുതല്‍ ബിരുദാനന്തരബിരുദംവരെ യോഗ്യതയുള്ള പഠിതാക്കള്‍ക്കിണങ്ങിയ കോഴ്‌സുകള്‍ ഇതില്‍ ലഭ്യമാണ്.
എല്ലാ കോഴ്‌സും സൗജന്യമാണെങ്കിലും പരീക്ഷയെഴുതാന്‍ താത്പര്യമുള്ളവരും സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരും അതിനുള്ള ഫീസടയ്ക്കണം.
സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ കോഴ്‌സിന്റെ ക്രെഡിറ്റ് ട്രാന്‍സ്ഫറും സാധ്യമാണെന്ന് ഡോ. ജലജകുമാരി പറഞ്ഞു. www.swayam.gov.in എന്ന ലിങ്ക് ഉപയോഗിച്ച് 'സ്വയം' കോഴ്‌സുകള്‍ പരിചയപ്പെടാം.
Content Highlights: MOOC Online Course IGNOU Corona Covid19 LockDown
Published: 02 Apr 2020, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented