തൊഴിലിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ പ്രൊഫഷണലുകളെ സഹായിക്കുന്നതിനായി പുതിയ എഐ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുമായി ഗൂഗിൾ. ഓൺലൈൻ ലേണിങ് പ്ലാറ്റ്‌ഫോമായ കോഴ്‌സെറ വഴിയാണ് ഈ കോഴ്‌സ് ലഭ്യമാകുക.
ജോലിക്കാവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ വളർത്തിയെടുക്കാനാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഗവേഷണം, പ്ലാനിങ്, ആശയവിനിമയം, കണ്ടൻ്റ് ക്രിയേഷൻ, ഡാറ്റാ അനാലിസിസ്, വർക്ക്ഫ്ലോ ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ എഐ ടൂളുകൾ എങ്ങനെ ഉപയോഗിക്കാം എന്ന് കോഴ്സിലൂടെ പഠിക്കാം.
കോഴ്സിൽ ചേരുന്നവർക്ക് ഗൂഗിൾ എഐ പ്രോ സേവനങ്ങൾ മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കും. ജെമിനി, നോട്ട്ബുക്ക് എൽഎം, എഐ സ്റ്റുഡിയോ തുടങ്ങിയ അത്യാധുനിക ടൂളുകളിൽ നേരിട്ട് പരിശീലനം നേടാൻ അവസരമുണ്ടാകും.
ബെയിൻ ആൻഡ് കമ്പനിയുടെ റിപ്പോർട്ട് പ്രകാരം 2027-ഓടെ ഇന്ത്യയിൽ 23 ലക്ഷം എഐ അനുബന്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ നിലവിൽ 12 ലക്ഷം വിദഗ്ധ തൊഴിലാളികൾ മാത്രമാണുള്ളത്.
കോഴ്സിന്റെ പ്രത്യേകതകൾ:
-
ദൈർഘ്യം: ഏകദേശം 10 മണിക്കൂർ കൊണ്ട് കോഴ്സ് പൂർത്തിയാക്കാം.
-
ഘടന: ഏഴ് ചെറിയ കോഴ്സുകളും പ്രായോഗികമായ ഒരു ക്യാപ്സ്റ്റോൺ പ്രോജക്റ്റും ഇതിലുണ്ട്.
-
നേട്ടം: കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എഐ പ്രാവീണ്യം തെളിയിക്കുന്ന പോർട്ട്ഫോളിയോ നിർമ്മിക്കാൻ സാധിക്കും.
Content Highlights: Offered by Google on the Coursera platform to teach practical AI skills.
Published: 26 Feb 2026, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented