ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ 1254 ഒഴിവും സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ 139 ഒഴിവുമുണ്ട്. ബിരുദധാരികൾക്കും (എൻജിനിയറിങ് ഉൾപ്പെടെ) ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. അഗ്രികൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോർഡാണ് (എ.എസ്.ആർ.ബി) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വ്യോമസേനയിൽ ഓഫീസർമാരുടെ 284 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (അഫ്കാറ്റ്) മുഖേനയാണ് തിരഞ്ഞെടുപ്പ്. ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിൽ ആറു കേന്ദ്രങ്ങളുണ്ടാവും. ഇതു കൂടാതെ ഇന്ത്യ എക്‌സിം ബാങ്കിൽ മാനേജ്‌മെന്റ് ട്രെയിനി, മാനേജർ തസ്തികകളിലായി 120 ഒഴിവിലേക്കും സായുധ പോലീസ് സേനകളിൽ മെഡിക്കൽ ഓഫീസർമാരുടെ 120 ഒഴിവിലേക്കും ഈയാഴ്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബർ 16-ന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ, ഇപ്പറഞ്ഞവ ഉൾപ്പെടെ ഒട്ടേറെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നവംബർ 11-ന് നടന്ന അസിസ്റ്റന്റ് ജയിലർ (മെയ്ൻ) പരീക്ഷയുടെ സോൾവ്ഡ് പേപ്പറും ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.എസ്.സി. നടത്തിവരുന്ന ഡിഗ്രി ലെവൽ (മെയ്ൻ) പരീക്ഷകൾക്കായി പരിശീലനത്തിനൊപ്പം, സ്ഥിരമായി ചോദിക്കുന്ന തരത്തിലുള്ള, പ്രസ്താവനാചോദ്യങ്ങളുടെ സീരിസും ആരംഭിച്ചിട്ടുണ്ട്.
നവംബർ 17-ന് നടക്കുന്ന എക്‌സൈസ് ഇൻസ്പെക്ടർ (മെയ്ൻ), നവംബർ 21-ന് നടക്കുന്ന ഇൻസ്പെക്ടിങ് അസിസ്റ്റന്റ്, ഡിസംബർ 5, 19 തീയതികളിൽ നടത്തുന്ന കമ്പനി/കോർപ്പറേഷൻ അസിസ്റ്റന്റ് (മെയ്ൻ) എന്നീ പരീക്ഷകൾക്കുള്ള മോക് ടെസ്റ്റ് ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഡ്രൈവർ, ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ്, എക്‌സൈസ് ഇൻസ്പെക്ടർ (ട്രെയിനി) എന്നീ പരീക്ഷകൾക്കും പരിശീലനമുണ്ട്. ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങൾ, അവയ്ക്കുള്ള മറുപടി തുടങ്ങി, ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം. മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com.
Content Highlights: The November 16 issue of Mathrubhumi Thozhilvartha features over 1,900 central government job openings across ICAR, Indian Air Force (AFCAT), Exim Bank, and Armed Police Forces, alongside Kerala PSC solved papers and mock tests for upcoming main exams
Published: 16 Nov 2026, 04:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented