തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല കഴിഞ്ഞ രണ്ടുമാസങ്ങളില്‍ നടത്തിയ പരീക്ഷകളുടെ മൂല്യനിര്‍ണയം ഈ മാസം 14-നു മുമ്പ് തീര്‍ക്കാന്‍ മൂന്നു ദിവസം 'മൂല്യനിര്‍ണയ ദിവസങ്ങള്‍' ആക്കുന്നു. മൂല്യനിര്‍ണയ ക്യാമ്പുമായി സഹകരിക്കാത്ത അധ്യാപകരില്‍നിന്നു പിഴയീടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 12, 13, 14 തീയതികളാണ് 'മൂല്യനിര്‍ണയ ദിവസങ്ങള്‍' ആക്കിയത്. ഉത്തരക്കടലാസുകള്‍ ഇതുവരെ മൂല്യനിര്‍ണയംചെയ്തു തീര്‍ക്കാത്ത അധ്യാപകര്‍ ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട മൂല്യനിര്‍ണയ ക്യാമ്പുള്ള കോളേജുകളില്‍ പങ്കെടുത്ത് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണം. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്ത അധ്യാപകരുടെ പങ്കാളിത്തം ക്യാമ്പില്‍ ഉറപ്പാക്കേണ്ടത് പ്രിന്‍സിപ്പല്‍മാരുടെ ചുമതലയാണെന്നും സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
മൂല്യനിര്‍ണയ ദിവസങ്ങളില്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് ഡ്യൂട്ടി അവധി നല്‍കും. ആവശ്യമെങ്കില്‍ ഈ മൂന്നു ദിവസങ്ങളില്‍ ക്ലാസ് നിര്‍ത്തിവെക്കാം. നഷ്ടപ്പെട്ട ക്ലാസുകള്‍ ശനിയാഴ്ചകളില്‍ എടുത്ത് പരിഹരിക്കണമെന്നും സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ ക്യാമ്പ് ഓഫീസര്‍മാര്‍ ഫെബ്രുവരി 15നു തന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Content HIghlights: KTU to impose fine for teachers who do not cooperate with paper assessment
Published: 12 Feb 2020, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented