വാഷിങ്‌ടൺ: ചരിത്രപ്രസിദ്ധമായ ചന്ദ്ര, ചൊവ്വാ ദൗത്യങ്ങളിലേക്ക് ബഹിരാകാശ സഞ്ചാരികളെ (ആസ്ട്രോനോട്ട്) തിരെഞ്ഞെടുക്കാൻ യു.എസ് ബഹിരാകാശ ഏജൻസിയായ നാസ അപേക്ഷ ക്ഷണിച്ചു. അർഹരായ യു.എസ് പൗരന്മാർക്ക് ഡിസംബർ മൂന്ന് വ്യാഴാഴ്ച രാത്രി 11:59 (EST) വരെ നാസയുടെ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. 2027 അവസാനത്തോടെയായിരിക്കും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

To advertise here,

യോഗ്യത:

ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ (STEM) മാസ്റ്റേഴ്സ് ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് പ്രധാന യോഗ്യത. ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയവർ, എം.ഡി/ഡി.ഒ പോലുള്ള മെഡിക്കൽ ബിരുദമുള്ളവർ, ടെസ്റ്റ് പൈലറ്റ് പരിശീലനം ലഭിച്ചവർ എന്നിവർക്കും അപേക്ഷിക്കാവുന്നതാണ്. പൈലറ്റുമാർക്ക് നിശ്ചിത മണിക്കൂർ ഫ്ലയിങ് പരിചയവും നിർബന്ധമാണ്.

1960-കൾക്ക് ശേഷം 370 പേരെയാണ് നാസ ഇതുവരെ ആസ്ട്രോനോട്ട് ട്രെയിനികളായി തിരഞ്ഞടുത്തിട്ടുള്ളത്. നിലവിൽ 32 പേരാണ് സജീവ സേവനത്തിലുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി go.nasa.gov/astro2026 സന്ദർശിക്കുക.