തിരുവനന്തപുരം: 2026-ലെ കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ 79,717 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. സിബിഎസ്ഇ മാർക്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങൾ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങൾ നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി.
എൻജിനീയറിങ് റാങ്ക് ജേതാക്കൾ
മാത്തമാറ്റിക്സിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം എൻജിനീയറിങ് വിഭാഗത്തിൽ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. കണ്ണൂർ സ്വദേശിയായ ധ്യാൻ തേജ് മണപ്പാട്ടി രണ്ടും തൃശ്ശൂർ സ്വദേശിനി വിസ്മയ കെ.ആർ. മൂന്നും റാങ്കുകൾ നേടി. പെൺകുട്ടികളിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയതും വിസ്മയയാണ്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം റാങ്ക് നേടി. എസ്സി/എസ്ടി വിഭാഗം ഉൾപ്പെടെയുള്ള മറ്റ് വിശദമായ റാങ്ക് വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.
ബി.ഫാം റാങ്ക് ജേതാക്കൾ
ഫാർമസി (ബി.ഫാം) വിഭാഗത്തിൽ 300-ൽ 286.257 മാർക്ക് നേടിയ തൃശ്ശൂർ കോട്ട സ്വദേശി വിനായക് നാരായണൻ ഒന്നാം റാങ്ക് നേടി. തൃശ്ശൂർ ഒല്ലൂർ സ്വദേശി ജസ്റ്റിൻ രണ്ടാം റാങ്കും മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും കരസ്ഥമാക്കി.
പ്രശംസയുമായി മന്ത്രി
പരീക്ഷാ നടത്തിപ്പിന് നേതൃത്വം നൽകിയ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ്, സി-ഡിറ്റ് സാങ്കേതിക വിദഗ്ധർ, വിവിധ കേന്ദ്രങ്ങളിൽ മേൽനോട്ടം വഹിച്ച അധ്യാപകർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
Content Highlights: The Commissioner for Entrance Examinations (CEE) Kerala has officially released the KEAM 2026 engineering and pharmacy entrance exam rank lists on its official website, paving the way for the upcoming counseling and seat allotment process.
Published: 27 Jun 2026, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented