ജാമിയ മിലിയ ഇസ്ലാമിയയില്‍ ജര്‍മ്മന്‍, ജാപ്പനീസ് സ്റ്റഡീസില്‍ പുതിയ ബിരുദ പ്രോഗ്രാമുകളും ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങില്‍ ഒരു അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സും ആരംഭിച്ചു. 

To advertise here,

ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍, നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ കോഴ്‌സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സാംസ്‌കാരിക പഠനം, വിവര്‍ത്തനം, വ്യാഖ്യാനം എന്നിവയില്‍ അറിവ് നല്‍കുന്നതിനും വ്യവസായ-അധിഷ്ഠിത പ്രയോഗങ്ങളില്‍ പരിശീലനം നല്‍കുന്നതിനും വേണ്ടിയുള്ളതാണ് കോഴ്സുകള്‍. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതാണ് ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ,

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക ആപ്ലിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക - 'Jamia 3 New UG Courses'.
  • 'New Registration' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങള്‍ നല്‍കി നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമിന് അപേക്ഷിക്കുക.
  • നിങ്ങള്‍ പ്രോഗ്രാമിനായി വിജയകരമായി രജിസ്റ്റര്‍ ചെയ്യപ്പെടും.

അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 6 ആണ്.