ന്യൂഡൽഹി: 2027-ലെ ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ-അഡ്വാൻസ്ഡ് മെയ് 23-ന് നടക്കും. പരീക്ഷയുടെ ചുമതലയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയാണ് വെള്ളിയാഴ്ച (നവംബർ 13) ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.
ജെഇഇ-മെയിൻ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന 2.5 ലക്ഷം വിദ്യാർഥികൾക്കാണ് ജെഇഇ-അഡ്വാൻസ്ഡ് എഴുതാൻ യോഗ്യത ലഭിക്കുക. പരീക്ഷാർഥികൾക്ക് 10-12 അക്ക ഡിസ്‌പ്ലേയുള്ള അടിസ്ഥാന (നോൺ-സയന്റിഫിക്) ഓൺ-സ്ക്രീൻ കാൽക്കുലേറ്റർ ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.
തുടർച്ചയായ രണ്ട് വർഷങ്ങളിൽ പരമാവധി രണ്ട് തവണ മാത്രമാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുക. പ്ലസ് ടു പാസാകുന്ന വർഷം ആദ്യ അവസരവും, തൊട്ടടുത്ത വർഷം രണ്ടാമത്തെ അവസരവും ഉപയോഗിക്കാവുന്നതാണ്.
Content Highlights: JEE Advanced 2027 exam will be held on May 23., Conducted by IIT Delhi
Published: 14 Nov 2026, 10:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented