ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്‌റ്റേര്‍സ് പ്രവേശന പരീക്ഷയ്ക്ക്(JAM) അപേക്ഷിക്കാനുള്ള സമയം നീട്ടി. ഐഐടികളില്‍ ബിരുദാനന്തര ബിരുദവും ഗവേഷണവും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നടത്തുന്ന പ്രവേശന പരീക്ഷയാണിത്.

To advertise here,

ഏപ്രില്‍ 29 വരെയാണ് അപേക്ഷ തീയതി നീട്ടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 21 ഐഐടികളിലായുള്ള 89 ബിരുദാനന്തര ബിരുദപ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. 750 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്

ഈ വര്‍ഷം 3000 സീറ്റുകളാണ് ഒഴിവുള്ളത്. ഇതിനു പുറമേ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെഗളൂരുവിലെ 2000 സീറ്റുകളിലേക്ക് ഈ പരീക്ഷ വഴി പ്രവേശനം നടത്തുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം: https://jam.iitm.ac.in/