വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്‌നോളജി (ഐഐടികൾ) നടത്തുന്ന രണ്ടുവർഷ ഫുൾടൈം, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എംബിഎ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

കോമൺ അഡ്മിഷൻ ടെസ്റ്റ് സ്‌കോർ (CAT) അടിസ്ഥാനമാക്കിയാണ് പ്രവേശനനടപടികൾ. ഐഐടി, അപേക്ഷ നൽകേണ്ട അവസാനതീയതി, വെബ്‌സൈറ്റ് വിലാസം എന്നിവ ക്രമത്തിൽ.

  1. ബോംബെ-ശൈലേഷ് ജെ. മേത്ത സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്: ജനുവരി 31. www.som.iitb.ac.in/mba
  2. ഡൽഹി-ഡിപ്പാർട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്: ജനുവരി 26. dms.iitd.ac.in
  3. ധൻബാദ് (ഐഎസ്എം)-ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിങ്: ജനുവരി 31.www.iitism.ac.in
  4. ഗുവാഹാട്ടി-സ്‌കൂൾ ഓഫ് ബിസിനസ്: ഫെബ്രുവരി എട്ട്. www.iitg.ac.in/sob
  5. ജോധ്പുർ-സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ഓൺട്രപ്രനേർഷിപ്പ്: ഫെബ്രുവരി 12. iitj.ac.in/schools
  6. കാൻപുർ-ഡിപ്പാർട്ട്‌മെന്റ് ഓഫ് മാനേജ്മെന്റ് സയൻസസ്: ജനുവരി 31. iitk.ac.in/doms
  7. ഖരഗ്പുർ-വിനോദ് ഗുപ്ത സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്: ഫെബ്രുവരി അഞ്ച്. som.iitkgp.ac.in
  8. മദ്രാസ്-ഡിപ്പാർട്ട്‌മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്: ജനുവരി 31. doms.iitm.ac.in
  9. റൂർഖി-ഡിപ്പാർട്ട്‌മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്: ജനുവരി 31. ms.iitr.ac.in
  10. മാൻഡി-സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്: ജനുവരി 27. iitmandi.ac.in

അപേക്ഷാർഥികൾക്ക് കാറ്റ് സ്‌കോർ വേണം. വിശദമായ പ്രവേശനയോഗ്യത അതത് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. താത്പര്യമുള്ള ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം.