തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യയോഗ്യത. അപേക്ഷ app.srccc.in/register വഴി ജൂലായ് 15 വരെ നൽകാം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്ആർസി ഓഫീസിൽനിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-33. വിവരങ്ങൾക്ക്: 9142041102, 0471-2325101 | www.srccc.in

To advertise here,