തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾക്കു നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനംമുതൽ അന്താരാഷ്ട്രതലംവരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് മൂന്നു മുതൽ 100 മാർക്കുവരെ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതേസമയം, ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വൺ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്റ് നൽകിയിരുന്നത് ഒഴിവാക്കി.
ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നുവെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി.എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു.
എട്ടാംക്ലാസിലെ മെറിറ്റുവെച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമ്പതിലെ മെറിറ്റു വെച്ചാണെങ്കിൽ പത്താംക്ലാസിൽ ജില്ലാ മത്സരത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് വേണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയെങ്കിൽ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്കു മാത്രമേ പരിഗണിക്കൂ.
ഗ്രേസ് മാർക്ക്
സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, ശാസ്ത്രസെമിനാർ, സി.വി. രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പ്രസന്റേഷൻ, വാർത്തവായന മത്സരം, ഭാസ്കരാചാര്യ സെമിനാർ, ടാലന്റ് സെർച്ച് (എല്ലാം സംസ്ഥാനതലം) - എ ഗ്രേഡ് -20, ബി ഗ്രേഡ് -15, സി ഗ്രേഡ്- 10. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നിശ്ചയിച്ച് നൽകുന്നവയ്ക്ക് 20, 17, 14 മാർക്ക് വീതം.
- സ്പെഷ്യൽ സ്കൂൾ കലോത്സവം -25(എ), 20 (ബി), 15 (സി)
- ജൂനിയർ റെഡ്‌ക്രോസ് -10
- സ്റ്റുഡന്റ് പോലീസ് കാഡറ്റ് പ്രോജക്ട് -20
- സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് -20(എ), 15 (ബി), 10 (സി)
- ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തവർക്ക് -25
കായികം
- അന്തർദേശീയ മത്സരം: ഒന്നാം സ്ഥാനം -100, രണ്ടാം സ്ഥാനം -90, മൂന്നാം സ്ഥാനം- 80, പങ്കെടുക്കുന്നവർക്ക് -75
- ദേശീയ മത്സരം: ഒന്നാംസ്ഥാനം - 50, രണ്ടാംസ്ഥാനം -40, മൂന്നാംസ്ഥാനം -30, പങ്കെടുക്കുന്നവർക്ക് -25
- സംസ്ഥാനതലം: ഒന്നാംസ്ഥാനം 20, രണ്ടാംസ്ഥാനം -17, മൂന്നാംസ്ഥാനം -14
- അസോസിയേഷൻ മത്സരങ്ങൾ -7
എൻ.സി.സി.
- എൻ.സി.സി. (റിപ്പബ്ലിക് ഡേ പരേഡ്, താൽ സൈനിക ക്യാമ്പ് തുടങ്ങിയ ക്യാമ്പുകൾ) -40
- പ്രീ ആർ.ഡി. അടക്കം മറ്റ് വിവിധ ദേശീയ ക്യാമ്പുകൾ -30
- 75 ശതമാനം പരേഡ് അറ്റൻഡൻസ്, സേവനപരിപാടികൾ- 20
സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ്
- (80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം)-25 (ഹയർ സെക്കൻഡറി)
- രാജ്യപുരസ്‌കാർ/ചീഫ് മിനിസ്റ്റർഷീൽഡ് -40 (ഹയർ സെക്കൻഡറി)
- രാഷ്ട്രപതി അവാർഡ് - 50 (ഹയർ സെക്കൻഡറി)
- ഹൈസ്കൂൾ വിഭാഗം : 80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം - 18
- രാജ്യപുരസ്കാർ/ ചീഫ് മിനിസ്റ്റർ ഷീൽഡ് -20
- രാഷ്ട്രപതി അവാർഡ് -25
- എൻ.എസ്.എസ്. (റിപ്പബ്ളിക്‌ഡേ ക്യാമ്പ് ) -40
- എൻ.എസ്.എസ്. സർട്ടിഫിക്കറ്റുള്ളവർ -20
- ലിറ്റിൽ കൈറ്റ്‌സ് -15
- ജവാഹർലാൽ നെഹ്‌റു നാഷണൽ എക്‌സിബിഷൻ -25
- ബാലശ്രീ അവാർഡ് -15
- ലീഗൽ സർവീസസ് അതോറിറ്റി ക്വിസ് ഫസ്റ്റ് വിന്നർ ടീം -5, സെക്കൻഡ് വിന്നർടീം -3
- സർഗോത്സവം -15 (എ ഗ്രേഡ്), 10 (ബി ഗ്രേഡ്)
- സതേൺ ഇന്ത്യ സയൻസ് ഫെയർ -22 (ആദ്യ മൂന്ന് സ്ഥാനക്കാർക്ക്)
Content Highlights: grace marks for sslc and highersecondary decided
Published: 28 Apr 2024, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented