തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ വിവിധ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ സേവനാവകാശ നിയമം നിർബന്ധമാക്കി. സ്കൂൾമുതൽ പരീക്ഷാഭവൻവരെയുള്ള വിഭാഗങ്ങൾ നിശ്ചിതദിവസത്തിനുള്ളിൽ വിദ്യാർഥിസേവനം ലഭ്യമാക്കാൻ നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ സർട്ടിഫിക്കറ്റുകൾ പരമാവധി 30 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് വ്യവസ്ഥ. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ 60 ദിവസത്തെയും സമയപരിധി നിശ്ചയിച്ചു. സേവനങ്ങൾ മുടങ്ങിയാൽ അപേക്ഷകന് പരാതി നൽകാൻ മേഖലാ ഡയറക്ടർമുതൽ പരീക്ഷാ സെക്രട്ടറി വരെയുള്ളവരെ അപ്പീൽ അധികാരികളായും ചുമതലപ്പെടുത്തി.
ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസ് ഫോട്ടോകോപ്പി തുടങ്ങിയവയ്ക്ക് മേഖലാ ഓഫീസുകൾക്ക് ഏഴു ദിവസമാണ് സമയപരിധി. എന്നാൽ, പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നീ സർട്ടിഫിക്കറ്റുകളും ഫോട്ടോകോപ്പിയും നൽകാൻ പരീക്ഷാഭവന് നാലുദിവസമാണ് പരിധി. ഉപരിപഠനാർഥവും ജോലി സംബന്ധമായും പരീക്ഷാർഥികളുടെ മാർക്ക് വിവരങ്ങൾ അഞ്ചുദിവസത്തിനുള്ളിൽ നൽകണം. സർട്ടിഫിക്കറ്റിലെ വിവിധ തിരുത്തലുകൾക്ക് 30 ദിവസമാണ് സമയം. ചിലതിന് 60 ദിവസംവരെ പരീക്ഷാഭവനു സമയംനീട്ടി.
പത്താംക്ലാസ് പാസായവർക്ക് കേരളത്തിനു പുറത്തും സംസ്ഥാനത്തിനു പുറത്ത് പാസായവർക്ക് കേരളത്തിലും തുടർപഠനം നടത്താനുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന് 15 ദിവസമാണ് പരിധി.
Published: 20 Oct 2026, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented