തിരുവനന്തപുരം: മിനിമം മാർക്ക് വേണ്ടെന്നുവെച്ചതോടെ, എസ്.എസ്.എൽ.സി. പരീക്ഷയിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഈ വർഷം ചോദ്യങ്ങൾ കടുപ്പിക്കേണ്ടിവരും. വാരിക്കോരി മാർക്കിടുന്ന പഴയരീതി ആവർത്തിക്കാതിരിക്കാനും അർഹരായവർ വിജയിച്ചുവരുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണിത്. മിനിമം മാർക്ക് നടപ്പാക്കുന്നതിനുമുന്നോടിയായി മൂന്നുതരത്തിലുള്ള ചോദ്യഘടന നിശ്ചയിച്ചായിരുന്നു കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷ. നൂറുമാർക്കുള്ള പരീക്ഷയിൽ എളുപ്പമുള്ളവ-30 ശതമാനം, ശരാശരി-50 ശതമാനം, കടുപ്പമുള്ളവ-20 ശതമാനം എന്നിങ്ങനെയായിരുന്നു ചോദ്യഘടന. ഇതോടെ, കടുപ്പമുള്ള 20 ശതമാനം മാർക്കിനുള്ള ഉത്തരംകൂടി കൃത്യമായി എഴുതുന്നവർക്കേ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് ലഭിക്കൂവെന്നായി. 2025-’26 അധ്യയനവർഷത്തെ പത്താംക്ലാസ് ഫലത്തിൽ എ പ്ലസുകാരുടെ എണ്ണം പകുതിയായി കുറഞ്ഞു. മുൻവർഷത്തെ 61,449-ൽനിന്ന് 30,514 ആയി.
ഈ അധ്യയനവർഷം മിനിമം മാർക്ക് ഒഴിവാക്കിയെങ്കിലും ഇതേ ചോദ്യഘടന പിന്തുടർന്നാൽ നിലവാരം ഏറക്കുറെ ഉറപ്പാക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മിനിമം മാർക്ക് ഏർപ്പെടുത്തിയ 2024-’25 അധ്യയനവർഷം മുതൽക്കേ ഹൈസ്കൂൾ ക്ലാസുകളിൽ ഈയൊരു സമീപനം സ്വീകരിച്ചിരുന്നതായി അധികൃതർ പറഞ്ഞു.
2025-’26-ലേത് പുതിയ സ്കൂൾ പാഠ്യപദ്ധതി വന്നശേഷമുള്ള ആദ്യ എസ്.എസ്.എൽ.സി. പരീക്ഷയായിരുന്നു. പാഠ്യപദ്ധതി മാറിയെങ്കിലും വിജയശതമാനം കാര്യമായി കുറഞ്ഞില്ല. 4,14,290 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,10,456 പേർ വിജയിച്ചു.-99.07 ശതമാനം. മുൻവർഷത്തെ ഫലം 99.5 ശതമാനമായിരുന്നു.
Content Highlights: SSLC exam questions made tougher in 2026 to ensure academic quality after minimum mark remova
Published: 22 Sept 2026, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented