
തിരുവനന്തപുരം: പ്രൈമറി സ്കൂൾ പ്രഥമാധ്യാപക നിയമനത്തിനുള്ള യോഗ്യതയിൽ സർക്കാർ വിദ്യാഭ്യാസ ചട്ടത്തിൽ മാറ്റം വരുത്തി. വകുപ്പുതല പരീക്ഷ പാസാകാത്തവരെ പ്രഥമാധ്യാപകരാക്കരുതെന്നായിരുന്നു വ്യവസ്ഥ. ഇത് പാലിക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്.
ചട്ടത്തിൽ ഇളവുനൽകി നിയമിച്ചവരെ തരംതാഴ്ത്തണമെന്നും കോടതിവിധിയുണ്ട്. ഇതിനെതിരേയുള്ള അപ്പീൽ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഈ വ്യവസ്ഥ ചട്ടത്തിൽനിന്ന് മാറ്റി ഭേദഗതി വരുത്തിയിരിക്കുന്നത്.
പ്രൈമറി സ്കൂളിൽ 1000-ത്തിലേറെ പ്രഥമാധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അയോഗ്യത തർക്കമായി കോടതി കയറിയതാണ് നിയമനം മുടങ്ങാൻ കാരണം. വകുപ്പുതല പരീക്ഷ പാസായവരെ മാത്രമേ പ്രഥമാധ്യാപകരായി നിയമിക്കാൻ പാടുള്ളൂവെന്ന വ്യവസ്ഥ 2014-ലാണ് നിലവിൽവന്നത്.
50 വയസ്സുകഴിഞ്ഞവർക്ക് ഈ വ്യവസ്ഥ ഇളവുനൽകി. അതനുസരിച്ച് നിയമനവും നടത്തി. എന്നാൽ, ഇതിനെതിരേ 'യോഗ്യത' നേടിയ അധ്യാപകർ കോടതിയെ സമീപിച്ചു. അയോഗ്യരായവർക്ക് നിയമനം നൽകരുതെന്നും ഇളവ് നൽകി നിയമിച്ചവരെ തരംതാഴ്തണമെന്നും 2020 ജനുവരി 27-ന് ഹൈക്കോടതി വിധിച്ചു.
നിയമനം ലഭിച്ചവർ ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. തൽസ്ഥിതി തുടരാനായിരുന്നു സുപ്രീംകോടതി നിർദേശം. ജനുവരി 14-ന് കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ അയോഗ്യരെ യോഗ്യരാക്കി നിയമനം നൽകാനൊരുങ്ങുന്നത്.
Content Highlights: Government amended the eligibility criteria for selection of Headmasters
Published: 26 Dec 2020, 12:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented