പൊന്നാനി: ബിരുദ, ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമായി അഞ്ചുവര്‍ഷത്തിനിടെ കേരളത്തിലെ സര്‍വകലാശാലകളിലെത്തിയത് 768 വിദേശ വിദ്യാര്‍ഥികള്‍. അമേരിക്കയില്‍നിന്നുള്‍പ്പെടെയുള്ളവര്‍ പഠിക്കാനെത്തിയിട്ടുണ്ട്.
2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കേരള സര്‍വകലാശാലയിലാണ് കൂടുതല്‍ വിദേശവിദ്യാര്‍ഥികളെത്തിയത്. 371 പേര്‍. എംജിയില്‍ 203, കുസാറ്റില്‍ 56, കാലിക്കറ്റില്‍ 36, ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 32, കണ്ണൂരില്‍ മൂന്ന് എന്നിങ്ങനെയാണ് മറ്റു സര്‍വകലാശാലകളില്‍ പ്രവേശനം നേടിയവരുടെ എണ്ണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കായുള്ള പ്രത്യേക പദ്ധതി (ഐസിസിആര്‍) പ്രകാരം 55 പേരെത്തി. മറ്റു പദ്ധതികളുടെ ഭാഗമായി 12 വിദ്യാര്‍ഥികളും.
കേരള സര്‍വകലാശാലയില്‍ 2025-26 അക്കാദമിക വര്‍ഷം 98 വിദേശ വിദ്യാര്‍ഥികളെത്തി. അഫ്ഗാനിസ്താന്‍, കാനഡ, കൊളംബിയ, അങ്കോള, ഇറാന്‍, ഇറാഖ്, ജോര്‍ജിയ, ഇന്‍ഡൊനീഷ്യ, കെനിയ തുടങ്ങി 55 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ കേരളയില്‍ പഠിക്കാനെത്തിയിട്ടുണ്ട്.
എംജി സര്‍വകലാശാലയില്‍ 35 രാജ്യങ്ങളില്‍നിന്നായി 203 പേര്‍ പഠിക്കുന്നു. 67 പേര്‍ ബിരുദത്തിനും 110 പേര്‍ ബിരുദാനന്തര ബിരുദത്തിനും. 26 ഗവേഷണ വിദ്യാര്‍ഥികളുമുണ്ട്. ഇതില്‍ മൂന്നുപേര്‍ ഹ്രസ്വ ദൈര്‍ഘ്യ ഗവേഷണ വിദ്യാര്‍ഥികളാണ്.
അമേരിക്കയില്‍നിന്നുള്‍പ്പെടെ 10 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് കാലിക്കറ്റില്‍ അഞ്ചുവര്‍ഷത്തിനിടെയെത്തിയത്. 2025-26ല്‍ അഞ്ചുപേര്‍ പ്രവേശനം നേടി. ബംഗ്ലാദേശ്, കെനിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണിവര്‍.
ബിഎസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സിന് രണ്ടുപേരും ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് മൂന്നുപേരും. ജര്‍മനിയില്‍നിന്നുള്ള മൂന്നുപേരാണ് ഉന്നത വിദ്യാഭ്യാസത്തിനെത്തിനായി കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയിട്ടുള്ളത്.
Content Highlights: Over 768 international students from 55 countries, including the US, have enrolled in Kerala universities for degree, PG, and research programs in the last five years.
Published: 23 Oct 2025, 09:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented