ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ടെക്നോളജിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ആധുനിക ലൈബ്രറി മാനേജ്മെന്റിനും ഡിജിറ്റൽ ലൈബ്രറി സേവനങ്ങൾക്കും ആവശ്യമായ നൈപുണ്യം നൽകുന്ന കോഴ്സിൽ KOHA, DSpace, AI ഗവേഷണ ഉപകരണങ്ങൾ, RFID സംവിധാനങ്ങൾ തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.

To advertise here,
  • ദൈർഘ്യം: 3 മാസം
  • പഠനരീതി: ഓൺ-ക്യാമ്പസ് (Blended Learning)
  • ക്രെഡിറ്റുകൾ: 6
  • കോഴ്സ് ഫീസ്: ₹35,000 (GST ഉൾപ്പെടെ)
  • സീറ്റ്: 30
  • യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദധാരികൾക്ക് മുൻഗണന നൽകുന്നതാണ്
  • പ്രവേശനം: ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം ക്രെഡിറ്റുകൾ APAAR ID മുഖേന NAD-ൽ രേഖപ്പെടുത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും:
https://duk.ac.in/skills/library-technology/
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10, 2026.