തൃശ്ശൂർ: നാട്ടുകാർ അംഗങ്ങളായ ചിറ്റണ്ടയിലെ യുവജനസംഘം വായനശാലയുടെ പ്രസിഡന്റിന്റെ േപര് തൊട്ടപ്പുറത്തുള്ള ജ്ഞാനോദയം യു.പി. സ്കൂൾ മാനേജരുടെ പട്ടികയിലും കാണാം. വായനശാലയുടെ പ്രസിഡന്റ്‌ മാറുമ്പോൾ സ്കൂൾ മാനേജരും മാറും.

To advertise here,

1954 മുതലുള്ള ‘പ്രതിഭാസ’മാണിത്. വടക്കാഞ്ചേരിക്കടുത്ത് ചിറ്റണ്ടയിൽ നാട്ടുകാർ മുൻകൈയെടുത്ത് 1954-ൽ സ്ഥാപിച്ചതാണ് ജ്ഞാനോദയംസ്കൂൾ. അതിനു രണ്ടുവർഷം മുൻപ് ചിറ്റണ്ടയിൽ ചെറുപ്പക്കാർ േചർന്ന് യുവജനസംഘം വായനശാലയും സ്ഥാപിച്ചു. സൗജന്യമായി കിട്ടിയ സ്ഥലത്ത് എൽ.പി. സ്കൂൾ ആരംഭിച്ചു. വൈകാതെ എയ്ഡഡ് യു.പി. സ്കൂളായി. അതോടെ മാനേജർ വേണമെന്ന് നിർബന്ധമായി.

നാട്ടുകാർ സ്ഥലം വിട്ടുനൽകിയും സംഭാവന പിരിച്ചും യാഥാർഥ്യമാക്കിയ സ്കൂളിന് കാലാകാലത്തോളം നാട്ടുകാരുടെ മാത്രം നിയന്ത്രണം വേണമെന്ന് തീരുമാനിച്ചു. ഒരു വായനശാലാ മാനേജ്‌മെന്റ് സ്ഥാനം വഹിക്കുന്ന കേരളത്തിലെ ഏക എയ്ഡഡ് യു.പി. സ്കൂളാണിത്.

സ്കൂളിൽ 358 വിദ്യാർഥികളുണ്ട്. ഇപ്പോഴത്തെ മാനേജരും വായനശാലയുടെ പ്രസിഡന്റ് എം. നന്ദീഷാണ്.