
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2026 ഓഗസ്റ്റ് 3-ന് സർവകലാശാല ക്യാമ്പസിൽ നടത്തും.
എംബിഎ, എം.ടെക്, എം.എസ്.സി. പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം.
എം.ബി.എ. റെഗുലർ, വർക്കിങ് പ്രൊഫഷണൽസ് എം.ബി.എ., സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് എന്നീ കോഴ്സുകൾക്കൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിങ്, വി.എൽ.എസ്.ഐ ഡിസൈൻ എന്നിവയുൾപ്പെടെയുള്ള എം.ടെക് കോഴ്സുകളിലേക്കും പ്രവേശനം ലഭ്യമാണ്.
എം.എസ്.സി വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, വി.എൽ.എസ്.ഐ ആന്റ് എംബെഡഡ് സിസ്റ്റംസ്, അപ്ലൈഡ് മെറ്റീരിയൽസ്, എൻവയോൺമെന്റൽ ഡാറ്റ സയൻസ്, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്, ഡാറ്റ സയൻസ് & ജിയോഇൻഫർമാറ്റിക്സ്, ബയോ എ.ഐ., കമ്പ്യൂട്ടേഷണൽ മോഡലിംഗ്, ഫിൻടെക് എന്നിവ ഉൾപ്പെടെയുള്ള വിവിധ സ്പെഷ്യലൈസേഷനുകളിലും ഒരു വർഷ ദൈർഘ്യമുള്ള അഡ്വാൻസ്ഡ് എ.ഐ., സൈബർ സെക്യൂരിറ്റി, എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി പ്രോഗ്രാമുകളിലേക്കും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
കോഴ്സുകളുടെ വിശദാംശങ്ങളും സീറ്റുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങളും അറിയാൻ www.duk.ac.in/admission എന്ന സർവകലാശാലയുടെ വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0471 2788000, +91 8078193800, ഇ-മെയിൽ: admission-pg@duk.ac.in
Content Highlights: Digital University Kerala has announced spot admission on August 3, 2026, for vacant seats across various MBA, M.Tech, and M.Sc specialization courses for the 2026–27 academic year.
Published: 01 Aug 2026, 02:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented