ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്കായി ശാസ്ത്രി ഭവൻ പൊളിച്ചുമാറ്റാൻ നീക്കം. ഇതോടെ, ശാസ്ത്രി ഭവനിൽ പ്രവർത്തിക്കുന്ന ചരിത്രപ്രസിദ്ധമായ സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിയുടെ (സിഎസ്എൽ) ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കൊൽക്കത്തയിലെ നാഷണൽ ലൈബ്രറി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കേന്ദ്ര സർക്കാർ ലൈബ്രറിയായ സിഎസ്എൽ 1891-ലാണ് സ്ഥാപിതമായത്.
1911-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയപ്പോൾ ഡൽഹിയിലെ ഓൾഡ് സെക്രട്ടേറിയറ്റിലേക്കും, പിന്നീട് നോർത്ത് ബ്ലോക്കിലേക്കും തുടർന്ന് 1969-ൽ ശാസ്ത്രി ഭവനിലേക്കും ഗ്രന്ഥശാല മാറ്റിസ്ഥാപിക്കപ്പെട്ടു. 18-ാം നൂറ്റാണ്ടിലേതുൾപ്പെടെയുള്ള പ്രസിദ്ധീകരിച്ച അപൂർവ ഗ്രന്ഥങ്ങളും ചരിത്രരേഖകളും ഉൾപ്പെടെ 8.5 ലക്ഷത്തോളം പുസ്തകങ്ങളാണ് നിലവിൽ ഈ ലൈബ്രറിയിലുള്ളത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കാനിരിക്കുന്നതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെയുള്ളവ എത്രയും പെട്ടെന്ന് ശാസ്ത്രി ഭവനിൽനിന്ന് മാറ്റണമെന്ന് കാണിച്ച് സെപ്റ്റംബർ 17-ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിരുന്നു. നിലവിൽ 5,500 ചതുരശ്ര മീറ്റർ സ്ഥലത്ത് പ്രവർത്തിക്കുന്ന ലൈബ്രറിക്ക് കർത്തവ്യ ഭവനിൽ വെറും രണ്ട് മുറികൾ മാത്രമാണ് ഭവന നിർമാണ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും വലിയ പുസ്തകശേഖരത്തിന് രണ്ട് മുറികൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സാംസ്കാരിക മന്ത്രാലയം രംഗത്തെത്തിയെങ്കിലും അനുവദിച്ച സ്ഥലം പര്യാപ്തമാണെന്ന നിലപാടിലാണ് മന്ത്രാലയം.
വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും വിദ്യാർഥികൾക്കും പ്രയോജനകരമായ ഈ ഗ്രന്ഥശാല 1984 മുതൽ ഇന്ത്യൻ ഗവൺമെന്റ് പ്രസിദ്ധീകരണങ്ങളുടെ ഡെപ്പോസിറ്ററിയായും പ്രവർത്തിച്ചു വരികയാണ്. ശാസ്ത്രി ഭവനിലുണ്ടായിരുന്ന അത്രയും സ്ഥലം സെൻട്രൽ വിസ്ത പദ്ധതിയിലും ലൈബ്രറിക്കായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹൻ ഭവന നിർമാണ സെക്രട്ടറി മനോജ് ജോഷിക്ക് കത്തയച്ചിട്ടുണ്ട്.
Content Highlights: Shastri Bhavan is being demolished as part of the Central Vista redevelopment project., The 1891-established Central Secretariat Library (CSL), India's second-largest central government library, faces an uncertain future., Housing around 8.5 lakh rare books and historical documents, the library is being relocated to a severely reduced space in Kartavya Bhavan., The Ministry of Culture has requested adequate space for the library, opposing the housing ministry's decision.
Published: 30 Sept 2026, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented