വിദേശവിദ്യഭ്യാസത്തിനും വിദേശത്തെ കരിയറിനുമായി നിരവധി പേരാണ് ശ്രമിക്കുന്നത്. ഒക്ടോബര്‍ 2023ന് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട് കണക്കുകള്‍ പ്രകാരം 7.65 ലക്ഷം വിദ്യാര്‍ഥികള്‍ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു.ഇവര്‍ക്ക് മുന്നില്‍ പലപ്പോഴും കീറാമുട്ടിയായി നില്‍ക്കുന്നത് ഭാഷപ്രാവിണ്യ പരീക്ഷകളാണ്. IELTS (English), TOEFL (English), Cambridge English Tests (English), TCF (French), DELE (Spanish), TestDaF (German), TELC (German) തുടങ്ങി നിരവധി ഭാഷപ്രാവിണ്യ ടെസ്റ്റുകളുണ്ട്. IELTS പരീക്ഷയെ കുറിച്ച് കൂടുതല്‍ അറിയാം.
യുഎസ്എ, ഓസ്‌ട്രേലിയ, യുകെ, കാനഡ എന്നിവിടങ്ങളിലേക്കെല്ലാം IELTS എന്ന് ഭാഷപ്രാവിണ്യ പരീക്ഷയാണ് പരിഗണിക്കാറുള്ളത്. പലരുടെയും പേടി സ്വപ്‌നമാണ് ഈ പരീക്ഷ. ഇതിലെ വിജയത്തിനനുസരിച്ചായിരിക്കും വിദേശത്തേക്കുള്ള പോക്ക്. എന്നാല്‍ ശരിയായ രീതിയിലുള്ള സ്മാര്‍ട്ട് വര്‍ക്ക് കൊണ്ട് IELTS വളരെ എളുപ്പത്തില്‍ വിജയിക്കാം. പരീക്ഷയെ കുറിച്ച് വ്യക്തമായി മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷമാണ് പഠിക്കാനായുള്ള പദ്ധതി ഒരുക്കേണ്ടത്.എന്താണ് പരീക്ഷ, എത്ര ഭാഗങ്ങളുണ്ട്, എങ്ങനെ പഠിക്കണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയെടുക്കണം
ഈ പരീക്ഷയെ നാല് ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു
Listening : ഈ വിഭാഗത്തില്‍ റെക്കോര്‍ഡ് ചെയ്ത നാല് സംഭാഷണങ്ങളും മോണോലോഗുകളും അടങ്ങിയിരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ കേള്‍ക്കുന്നതിനെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു
Reading: ഈ ഭാഗത്തില്‍ ഗ്രഹണശക്തിയാണ് പരിശോധിക്കുന്നത്ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് ഖണ്ഡികകള്‍ വായിക്കുകാനായി നല്‍കുന്നു. അവരുടെ ഗ്രഹണ കഴിവുകള്‍ പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നല്‍കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനുള്ള ഉത്തരം നല്‍കണം. പുസ്തകങ്ങളില്‍ നിന്നോ പത്രങ്ങളില്‍ നിന്നോ മാസികകളില്‍ നിന്നോ മറ്റ് ഉറവിടങ്ങളില്‍ നിന്നോ ആണ് ഖണ്ഡികകള്‍ തിരഞ്ഞെടുക്കുന്നത്.
Writing : എഴുതാനുള്ള നൈപുണ്യം പരിശോധിക്കുന്നു ഭാഗമാണിത്. ഈ ഭാഗത്തില്‍ പരീക്ഷയെഴുതുന്നതവര്‍ക്ക് രണ്ട് കാര്യങ്ങളാണ് ചെയ്ത് തീര്‍ക്കേണ്ടി വരിക.
- തന്നിരിക്കുന്ന ചാര്‍ട്ട്, ഗ്രാഫ്, ചിത്രങ്ങള്‍ എന്നിവയെ വിശദമാക്കി കുറിപ്പ് തയ്യാറാക്കുക.
- ഒരു പൊതു വിഷയത്തെക്കുറിച്ചുള്ള നിര്‍ദ്ദേശം തരികയും അതിന് അതിന് മറുപടിയായി ഒരു ഉപന്യാസം എഴുതുകയും വേണം.
Speaking: ഒരു വിദഗ്ദ്ധന്റെ മുഖാമുഖ അഭിമുഖമാണ് ഈ ഭാഗം. അയാള്‍ നമ്മുടെ ഇംഗ്ലീഷ് സംസാര പ്രാവിണ്യം പരിശോധിക്കാനായി ചോദ്യങ്ങള്‍ ചോദിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ഈ ഭാഗത്തിനെ മൂന്നായി തരം തിരിക്കാം.
- ആമുഖവും പൊതുവായ ചോദ്യങ്ങളും,
- ഒരു ടാസ്‌ക് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് സംസാരിക്കുക,
- ഭാഗം 2-ല്‍ നിന്നുള്ള വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചര്‍ച്ചയും നടത്തുന്നു.
മുകളില്‍ പരമര്‍ശിച്ചിരിക്കുന്ന പരീക്ഷ ഘട്ടങ്ങളില്‍ മികച്ച സ്‌കാര്‍ നേടിയാല്‍ നിങ്ങളുടെ വിദേശജീവിതം സാക്ഷാത്കരിക്കാം. 0-9 വരെയുള്ള ബാന്‍ഡ് സ്‌കോറാണ് IELTS ന് ഉള്ളത്. ഒരോ ഘട്ടത്തിനും സ്‌കോറുണ്ട്. എല്ലാം ഭാഗത്തില്‍ നിന്നും ലഭിക്കുന്ന സ്‌കോറിന്റെ ശരാശരിയാണ് IELTS ബാന്‍ഡ് സ്‌കോര്‍ എന്ന് പറയുന്നത്. ലിസണിംഗ്, റീഡിംഗ് വിഭാഗങ്ങള്‍ക്ക്, ശരിയായ ഉത്തരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സ്‌കോറുകള്‍ ഇതില്‍ നിന്ന് ലഭിക്കുന്ന മാര്‍ക്കിനെ ബാന്‍ഡ് സ്‌കോറാക്കി മാറ്റുന്നു.റൈറ്റിംഗ്, സ്പീക്കിംഗ് വിഭാഗങ്ങളില്‍,മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികളെ വിലയിരുത്തുന്നു മാര്‍ക്കിടുന്നു.സ്‌കോറുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സാധുതയുണ്ട്
എങ്ങനെ അപേക്ഷിക്കാം
- ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
- പരീക്ഷ ഫീസ് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്.
- ഐഡിപി(International Development Program) ബ്രാഞ്ച് വഴിയോ ഇന്‍പുട് നോഡ് സംവിധാനം വഴിയോ രജിസ്റ്റര്‍ ചെയ്യുക.
- കൊറിയര്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ICCI/HDFC ഡെപ്പോസിറ്റ് സ്ലിപ്പ് ഉപയോഗിച്ച് ഫീസ് അടയ്ക്കുക.
- ഔദ്യോഗികമായി നിര്‍ദേശിച്ച പഠനസ്രോതസ്സുകള്‍ ഉപയോഗിച്ച് പഠിക്കാം
- IELTS.org തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് മോക്ക് ടെസ്റ്റുകള്‍ ചെയ്തു നോക്കാവുന്നതാണ്.
- ഇതോടൊപ്പം ഓണ്‍ലൈനായി ലഭ്യമായ മോക്ക് ടെസ്റ്റ് സീരിസുകളെയും ആശ്രയിക്കാവുന്നതാണ്
Content Highlights: details about IELTS
Published: 18 Jul 2024, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented