സ്കിൽഡ് വിസ അപേക്ഷകൾ പരിഗണിക്കുന്ന മുൻഗണനാക്രമത്തിൽ പ്രധാന മാറ്റങ്ങൾ വരുത്തി ഓസ്‌ട്രേലിയ. സെപ്റ്റംബർ 19 മുതൽ പുതിയ സംവിധാനം നിലവിൽ വന്നു. മുൻപുണ്ടായിരുന്ന 'മിനിസ്റ്റീരിയൽ ഡയറക്ഷൻ 119' മാറ്റിയാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. മാറ്റം അപേക്ഷകരുടെ വിസ ലഭിക്കാനുള്ള യോഗ്യതയെ ബാധിക്കില്ലെങ്കിലും അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്ന വേഗതയെയും മുൻഗണനയെയും സ്വാധീനിക്കും.
താത്കാലിക വിസകൾക്കുള്ള മുൻഗണനാ ചട്ടങ്ങൾ
താത്കാലിക സ്കിൽഡ് വിസകൾക്കായി കൊണ്ടുവന്ന പുതിയ 'മിനിസ്റ്റീരിയൽ ഡയറക്ഷൻ 121' അനുസരിച്ച് ഇനിപ്പറയുന്ന രീതിയിലാണ് മുൻഗണന ലഭിക്കുക:
-
ആദ്യ മുൻഗണന: നിർമ്മാണം, ആരോഗ്യപരിപാലനം, അധ്യാപനം, കൃഷി, അക്വാകൾച്ചർ, ഫിഷിങ്, റിസോഴ്സസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട അപേക്ഷകൾക്ക് ഏറ്റവും ഉയർന്ന മുൻഗണന ലഭിക്കും. ഓസ്‌ട്രേലിയയുടെ ക്രമസമാധാനം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളും ഈ വിഭാഗത്തിൽ ഉൾപ്പെടും.
-
രണ്ടാം മുൻഗണന: സ്കിൽസ് ഇൻ ഡിമാൻഡ് വിസയുടെ 'സ്പെഷ്യലിസ്റ്റ് സ്കിൽസ്' സ്ട്രീമിന് ലഭിക്കും. (2024 ഡിസംബർ 7-നാണ് സ്കിൽസ് ഇൻ ഡിമാൻഡ് വിസ നിലവിൽ വന്നത്).
-
അപേക്ഷിച്ച സ്ഥലം അടിസ്ഥാനമാക്കിയുള്ള മുൻഗണന: മുകളിൽ പറഞ്ഞ വിഭാഗങ്ങൾക്ക് ശേഷം, അപേക്ഷ നൽകിയ സമയത്ത് അപേക്ഷകൻ എവിടെയായിരുന്നു എന്നതിനാണ് മുൻഗണന. ഓസ്‌ട്രേലിയയിൽ വച്ച് അപേക്ഷിച്ചവർക്ക് വിദേശത്ത് നിന്ന് അപേക്ഷിച്ചവരെക്കാൾ മുൻഗണന ലഭിക്കും. വിദേശത്ത് നിന്നുള്ള അപേക്ഷകൾ മറ്റൊരാളുടെ അപേക്ഷയുമായി സംയോജിപ്പിച്ചിട്ടുള്ളവ ആകരുത്.
പെർമനന്റ് (സ്ഥിര) വിസകൾക്കുള്ള നിയമങ്ങൾ
പെർമനന്റ് വിസ അപേക്ഷകളിലും നിർമാണം, ആരോഗ്യം, അധ്യാപനം, കൃഷി, ഫിഷിങ്, പ്രതിരോധം തുടങ്ങിയ മേഖലകൾക്ക് തന്നെയാണ് പ്രധാന പരിഗണന.
തുടർന്ന്, ഓസ്‌ട്രേലിയയിൽ വച്ച് സമർപ്പിച്ച അപേക്ഷകൾക്കും അതിനുശേഷം വിദേശത്ത് നിന്ന് സമർപ്പിച്ച അപേക്ഷകൾക്കും (മറ്റൊരാളുടെ അപേക്ഷയുമായി സംയോജിപ്പിക്കാത്തവ) പരിഗണന ലഭിക്കും. മറ്റെല്ലാ അപേക്ഷകളും ഇതിനുശേഷമായിരിക്കും പരിഗണിക്കുക.
സെപ്റ്റംബർ 19 മുതൽ നിയമം നിലവിൽ വന്നുവെങ്കിലും അതിനു മുൻപ് സമർപ്പിച്ച് തീരുമാനമാകാതിരിക്കുന്ന അപേക്ഷകൾക്കും പുതിയ മുൻഗണനാക്രമം ബാധകമായിരിക്കും.
Content Highlights: Australia implemented new priority processing rules for skilled visas starting September 19, replacing Ministerial Direction 119
Published: 22 Sept 2026, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented