ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി. പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല.
വിദ്യാർഥികൾക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാൻ പോർട്ടലും തുറക്കും. സർവകലാശാലയിൽ പഠിച്ചിറങ്ങുന്നവർക്കായി ഇൻ-ഹൗസ് പ്രവേശനപ്പരീക്ഷയാകും നടത്തുകയെന്ന് രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു.
യു.ജി.സി. ചട്ടങ്ങൾക്കനുസരിച്ചാണ് ഈ പരീക്ഷ നടത്തുന്നത്. ഈമാസം തന്നെ അപേക്ഷിക്കാനുള്ള പോർട്ടൽ പുറത്തിറക്കും. നാലാംവർഷം 7.5 സി.ജി.പി.എ. നേടുന്നവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് 7.0 സി.ജി.പി.എ. വേണം. ഇവരിൽ പ്രവേശനപ്പരീക്ഷ പാസായി യോഗ്യത നേടുന്നവർക്ക് പിഎച്ച്.ഡി. പ്രവേശനം ലഭിക്കും. 2026-’27 വർഷം പഠിച്ചിറങ്ങുന്ന പ്രഥമ നാലുവർഷ ബിരുദ കോഴ്സിലെ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദം നേടാതെത്തന്നെ പിഎച്ച്.ഡി. പ്രവേശനം നൽകാൻ സർവകലാശാല നേരത്തേ തീരുമാനിച്ചിരുന്നു.
Content Highlights: Delhi University has announced an in-house entrance exam and upcoming portal for four-year undergraduate degree graduates seeking direct admission to PhD programs under NEP guidelines.
Published: 25 Aug 2026, 10:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented