ന്യൂഡൽഹി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥികൾക്കായി ഒരു വർഷത്തെ സൗജന്യ എൻട്രൻസ് കോച്ചിങ് പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്കാണ് അവസരം ലഭിക്കുക.
പുണെയിലുള്ള ദക്ഷണ ഫൗണ്ടേഷന്റെ ക്യാമ്പസിലാണ് റസിഡൻഷ്യൽ കോച്ചിങ് നൽകുന്നത്. വിദ്യാർഥികളുടെ പഠനച്ചെലവ്, ഭക്ഷണം, താമസം എന്നിവയെല്ലാം സ്കോളർഷിപ്പിലൂടെ സൗജന്യമായിരിക്കും.
- ആർക്കൊക്കെ അപേക്ഷിക്കാം: 2026-27 അധ്യയന വർഷത്തിൽ ഡൽഹി സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസിൽ സയൻസ് സ്ട്രീമിൽ പഠിക്കുന്നവർക്ക് ദക്ഷണ ഫൗണ്ടേഷന്റെ പോർട്ടൽ വഴി അപേക്ഷിക്കാം.
-
തിരഞ്ഞെടുപ്പ് പരീക്ഷ: 2026 ഡിസംബറിൽ നടക്കുന്ന 'ജോയിന്റ് ദക്ഷണ സെലക്ഷൻ ടെസ്റ്റ് 2027' പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പ്.
-
അപേക്ഷ പ്രക്രിയ: പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫ് മാർക്ക് നേടുന്നവർ ദക്ഷണ സ്‌കോളർ ആപ്ലിക്കേഷൻ പൂർത്തിയാക്കണം.
-
ഓൺലൈൻ പരീക്ഷ: വിദ്യാർഥികൾക്ക് പരീക്ഷാരീതി മനസ്സിലാക്കാൻ മോക്ക് ടെസ്റ്റുകൾ ഉണ്ടായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ജെ.ഡി.എസ്.ടി. എഴുതേണ്ടത്.
-
അവസാന ഘട്ടം: എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖവും രേഖകളുടെ പരിശോധനയും ഉണ്ടാകും.
Content Highlights: The Delhi government has announced a fully sponsored one-year residential JEE and NEET coaching scheme for Class 12 Science students of government and aided schools in partnership with Dakshana Foundation.
Published: 04 Aug 2026, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented