ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.)യുടെ പുതിയ ഓഫീസും പരിസരവും സി.ഐ.എസ്.എഫ്. സുരക്ഷാവലയത്തിലാകും.

To advertise here,

നീറ്റ് ചോദ്യക്കടലാസ്‌ ചോർച്ചയെത്തുടർന്ന് സുരക്ഷയുമായി ബന്ധപ്പെട്ടും ഭരണപരമായ നടപടികളിലും ഒട്ടേറെ വീഴ്ചകൾ ഏജൻസിക്കെതിരേ ഉയർന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തിപ്പെടുത്തുന്നത്. അടുത്തിടെ എൻ.ടി.എ. ഓഫീസ് പുതിയ സമുച്ചയത്തിലേക്ക് മാറ്റിയിരുന്നു.

ഓഫീസ് പരിസരം, ഏറെ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ട വിഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം സി.ഐ.എസ്.എഫിന്റെ കർശന സുരക്ഷ ഒരുക്കും. പുതിയ ഓഫീസിലെ പ്രധാന വിഭാഗങ്ങളെല്ലാം ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

39 സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരായിരിക്കും എൻ.ടി.എ. പരിസരത്ത് സുരക്ഷാ ചുമതലയിൽ ഉണ്ടാകുക. സ്‌ക്രീനിങ് ഉപകരണങ്ങൾ, മെറ്റൽ ഡിറ്റക്ടർ തുടങ്ങിയവയും സ്ഥാപിക്കുന്നുണ്ട്.