ന്യൂഡൽഹി: കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റിന്റെ (സി.എസ്.ഇ.ഇ.ടി) ഫലം പ്രസിദ്ധീകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). icsi.edu എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ഈ വെബ്സൈറ്റ് വഴി ഇ-റിസൾട്ട്-കം-മാർക്ക് ലിസ്റ്റും വിദ്യാർഥികൾക്ക് ഡൗൺലോഡ് ചെയ്യാം.

To advertise here,

മേയ് എട്ട്, പത്ത് തീയതികളിൽ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലായ് മാസത്തെ സി.എസ്.ഇ.ഇ.ടി പരീക്ഷയുടെ തീയതിയും ഐ.സി.എസ്.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് 10-നാണ് പരീക്ഷ. ജൂൺ 15 വരെയാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം.

200 മാർക്കിന്റെ 140 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. ഓരോ പേപ്പറിനും 40 ശതമാനം മാർക്കും എല്ലാ വിഷയങ്ങൾക്കുമായി 50 ശതമാനം മാർക്കും നേടുന്നവർക്ക് വിജയിക്കാം.

Content Highlights: CSEET exam result declared by ICSI