
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം (2026) പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്.
ഫലം എവിടെയൊക്കെ പരിശോധിക്കാം?
വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ലിങ്കുകൾ വഴി നേരിട്ട് ഫലം അറിയാൻ സാധിക്കും:
ഡിജിലോക്കറിലും ഉമംഗിലും ഫലം തത്സമയം
ഇത്തവണ ഡിജിലോക്കറിലും ഉമംഗ് പ്ലാറ്റ്ഫോമിലും ഫലം അറിയാം. വെബ്സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.
പരിശോധിക്കേണ്ട രീതി:
വിദ്യാർത്ഥികൾ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Content Highlights: Official declaration of CBSE Class 10 results for the 2026 academic year
Published: 15 Apr 2026, 04:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented