പട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയ ഒരു മണ്ഡലത്തിലും ചലനം സൃഷ്ടിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്. ഓഗസ്റ്റ് മാസത്തില്‍ സസറാമില്‍നിന്ന് ആരംഭിച്ച യാത്ര 25 ജില്ലകളിലെ 110 നിയോജകമണ്ഡലങ്ങളിലൂടെയാണ് കടന്നുപോയത്. ഏകദേശം 1,300 കിലോമീറ്റര്‍ ദൂരത്തിലാണ് യാത്ര കടന്നുപോയത്. എന്നാല്‍, യാത്ര കടന്നുപോയ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാർഥികൾക്ക് നേട്ടമുണ്ടാക്കാനായില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലവിലെ കണക്കുപ്രകാരം അഞ്ചിടത്തുമാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. വാല്‍മീകി നഗര്‍, ചന്‍പടിയ, അരാരിയ, കിഷന്‍ഗഞ്ച്, മനിഹാരി എന്നീ മണ്ഡലങ്ങളാണ് ഇവ. 61 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് ഇക്കുറി ജനവിധി തേടിയത്.
രാഹുല്‍ മുന്‍കാലത്ത് നടത്തിയ ഭാരത് ജോഡോ യാത്രകള്‍ 2023-ലെ തെലങ്കാന തിരഞ്ഞെടുപ്പിലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഹായകമായെന്ന വിലയിരുത്തലിലായിരുന്നു പാര്‍ട്ടി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍, അത് ഫലവത്തായില്ലെന്നാണ് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് നിലവില്‍ 83 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. എട്ടിടത്ത് വിജയിച്ചുകഴിഞ്ഞിട്ടുമുണ്ട്. ജെഡിയു ആറിടത്ത് വിജയിക്കുകയും 77 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയുമാണ്.
Content Highlights: rahul gandhi voter adhikar yatra bihar assembly election result congress poor perfomance
Published: 14 Nov 2025, 05:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented