പുനെ: മനുഷ്യനിർമ്മിതമായ ആകെ ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ (greenhouse gas emissions) ഏകദേശം 8.2 ശതമാനത്തോളം ഭക്ഷ്യമാലിന്യവും ഭക്ഷണം നഷ്ടപ്പെടുത്തുന്നതുമാണെന്ന് ഡോ. രാജു നാരായണ സ്വാമി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ലാവസ ക്യാമ്പസിൽ നടന്ന പ്രഭാഷണത്തിലാണ് നിയമ-ഡാറ്റാ സയൻസ് വിദ്യാർത്ഥികളെ അദ്ദേഹം ഈ കാര്യം ഓർമ്മിപ്പിച്ചത്.

To advertise here,

ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നിൽ അധികം ഭക്ഷണമേശയിലെത്തുന്നില്ലെന്ന് ഡോ. സ്വാമി പറഞ്ഞു. ഇതിൽ ചിലത് ഗതാഗതത്തിനിടയിൽ നശിച്ചുപോകുമ്പോൾ, ചിലത് ഉപഭോക്താക്കൾ വേസ്റ്റാക്കി കളയുകയാണ് ചെയ്യുന്നത്. ഭാവിയിലെങ്കിലും ആരും ഭക്ഷണം പാഴാക്കില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

ലാവസ ക്യാമ്പസ് മേധാവി റവ. ഫാ. ലിജോയും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ സംസാരിച്ചു.