അടുത്തമാസത്തെ വാർഷികസമ്മേളനത്തിൽ പ്രധാന അജൻഡ

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളുടെ മൂല്യനിർണയരീതികൾ പരിഷ്കരിക്കാൻ ആലോചനയുമായി സി.ബി.എസ്.ഇ. വിദ്യാർഥികളുടെ പഠനശേഷിയളക്കാൻ പ്രായോഗികതയ്ക്ക് ഊന്നൽനൽകിയുള്ള മാർഗങ്ങൾ സ്വീകരിച്ചുകൂടേയെന്നതാണ് പരിശോധിക്കുന്നത്. ഡിസംബറിൽ നടക്കാനിരിക്കുന്ന ദേശീയതല വാർഷിക സമ്മേളനത്തിൽ ഇതാണ് മുഖ്യ അജൻഡ.
ആഗോള വീക്ഷണമുള്ളതും ഭാവിയിലേക്ക് വിദ്യാർഥികളെ സജ്ജരാക്കാനുതകുന്നതുമായ തരത്തിൽ മൂല്യനിർണയം മാറണമെന്ന് സമ്മേളനത്തിന്റെ പ്രമേയം വ്യക്തമാക്കി അഫിലിയേറ്റഡ് സ്കൂളുകൾക്കയച്ച സർക്കുലറിൽ ബോർഡ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 17, 18 തീയതികളിലായി ജമ്മുവിലാണ് വാർഷികസമ്മേളനം. മത്സരാധിഷ്ഠിത രീതികൾ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ, പ്രൊജക്ടുകൾ നൽകുന്നതിന്റെ സാധ്യതകൾ, ബോർഡ് പരീക്ഷയ്ക്കൊപ്പം ക്ലാസ്‍മുറികളിലെ വിലയിരുത്തലുകൾകൂടി ഉൾപ്പെടുത്തൽ എന്നിവയിലൊക്കെ ചർച്ചകൾ നടക്കും.
ദേശീയ വിദ്യാഭ്യാസ നയം 2020 അടിസ്ഥാനമാക്കിയാക്കും ചർച്ചകൾ.
മൂല്യനിർണയത്തിന്റെ വ്യത്യസ്ത മാതൃകകൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സ്കൂളുകൾക്ക് അവസരമുണ്ടാകും. വിഷയാധിഷ്ഠിതമായ കേസ് സ്റ്റഡികളാണ് നൽകേണ്ടത്. നവംബർ 30-നകം ഇവ സമർപ്പിക്കണം. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ കാലാവധി ഡിസംബർ അഞ്ചുവരെയാണ്.
Content Highlights: Based on the National Education Policy 2020, CBSE is considering reforming Class 10 and 12 board exam evaluation methods to prioritize practical learning and classroom assessments
Published: 24 Nov 2026, 04:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented