ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.സി) നടത്തുന്ന 2026-ലെ ഡയറക്ട് റിക്രൂട്ട്‌മെന്റ് ക്വാട്ട പരീക്ഷയ്ക്കുള്ള അപേക്ഷകളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള 'കറക്ഷൻ വിൻഡോ' തുറന്നു. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷാ ഫീസ് അടച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ.

To advertise here,

പ്രധാന തീയതികൾ

അപേക്ഷകർക്ക് 2025 ഡിസംബർ 29 മുതൽ ഡിസംബർ 30 രാത്രി 11:59 വരെ അപേക്ഷാ ഫോമുകളിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. ഡിസംബർ 27-ന് അപേക്ഷാ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഈ രണ്ട് ദിവസത്തെ എഡിറ്റ് വിൻഡോ അനുവദിച്ചിരിക്കുന്നത്.

തിരുത്താൻ കഴിയുന്ന വിവരങ്ങൾ:

താഴെ പറയുന്ന മാറ്റങ്ങൾ ഉദ്യോഗാർത്ഥികൾക്ക് വരുത്താം:

  • അപേക്ഷകന്റെ പേര്, അച്ഛന്റെയോ അമ്മയുടെയോ പേര്, (ചെറിയ അക്ഷരത്തെറ്റുകൾ മാത്രം).
  • വിദ്യാഭ്യാസ യോഗ്യതകൾ, ഫോട്ടോ, ഒപ്പ് എന്നിവ വീണ്ടും അപ്‌ലോഡ് ചെയ്യാം.
  • അപേക്ഷാ നമ്പർ, ജന്മദിനം, കാറ്റഗറി/സബ് കാറ്റഗറി; ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഓപ്ഷനുകൾ.

തിരുത്താൻ കഴിയാത്ത വിവരങ്ങൾ:

ചില പ്രധാന വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സിബിഎസ്സി അനുവദിക്കുന്നില്ല.

  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പരീക്ഷാ കേന്ദ്രം/നഗരം,ലിംഗഭേദം, ദേശീയത.
  • ആധാർ, പാസ്‌പോർട്ട് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ, മേൽവിലാസം.

ഉദ്യോഗാർത്ഥികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നൽകുന്ന ഒറ്റത്തവണ സൗകര്യമാണിതെന്നും ഇതിനുശേഷം കൂടുതൽ അവസരങ്ങൾ ലഭിക്കില്ലെന്നും സിബിഎസ്സി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അപേക്ഷകർ വളരെ ശ്രദ്ധയോടെ വേണം തിരുത്തലുകൾ വരുത്താൻ.