നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വഴിയുള്ള കേരള, അഖിലേന്ത്യാ ക്വാട്ട മെഡിക്കൽ പ്രവേശനനടപടികൾ അറിയാൻ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ ‘ആസ്ക് എക്സ്‌പേർട്ട് 2023’-ൽ പങ്കെടുക്കാം.
ജൂൺ 24-ന് എറണാകുളം ടി.ഡി.എം. ഹാളിലാണ് സെമിനാർ നടക്കുന്നത്. നീറ്റ് (യു.ജി.) യോഗ്യതാപരീക്ഷമാത്രമാണ്. ഫലം വന്നതിനുശേഷമുള്ള പ്രവേശനനടപടികളിൽ പങ്കെടുത്താൽമാത്രമേ പ്രവേശനം ലഭിക്കൂ. കേരളത്തിലെ മെഡിക്കൽ പ്രവേശനം പ്രവേശനപരീക്ഷാ കമ്മിഷണറാണ് നടത്തുന്നത്.
സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട, കേന്ദ്ര സർവകലാശാല, കല്പിത സർവകലാശാല ഉൾപ്പെടെയുള്ള മെഡിക്കൽ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി(എം.സി.സി.)യാണ്. നീറ്റ് ഫലം വന്നതിനുശേഷമുള്ള പ്രവേശനനടപടികൾ എങ്ങനെ, സംസ്ഥാന-ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ, ഫീസ്, കല്പിത സർവകലാശാല, സ്വാശ്രയ കോളേജുകളിലെ പ്രവേശനം തുടങ്ങിയ കാര്യങ്ങൾ സെമിനാറിൽ വിശദീകരിക്കും.
മെഡിക്കൽ അനുബന്ധ കോഴ്സുകൾ
എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനത്തിനുമാത്രമല്ല നീറ്റ് നടത്തുന്നത്. ആയുർവേദ, സിദ്ധ, യോഗ ആൻഡ് നാച്വറോപ്പതി, യുനാനി, ഹോമിയോപ്പതി ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നീറ്റ് സ്കോർ വേണം. ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി, ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ, ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബന്ററി (ബി.വി.എസ്.സി. ആൻഡ് എ.എച്ച്.), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് ഉൾപ്പെടെയുള്ള കോഴ്സുകളുടെ പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിക്കാം. പങ്കെടുക്കുന്ന വിദ്യാർഥിക്ക് (രക്ഷിതാവ് ഉൾപ്പെടെ) 350 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. കൈപ്പുസ്തകം, ഉച്ചഭക്ഷണം എന്നിവ സൗജന്യമാണ്. രജിസ്റ്റർ ചെയ്യാം: bit.ly/ask-expert-2023 | വിവരങ്ങൾക്ക്: 9746122746, 7560946946
Content Highlights: Ask Expert 2023 mathrubhumi professional course guidance seminar
Published: 21 Jun 2023, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented