ന്യൂഡൽഹി: യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് ഉണ്ടാക്കി മാനേജ്മെന്റ് കോഴ്സുകളിലേക്ക് സുതാര്യമായ രീതിയിൽ പ്രവേശനം നടത്താൻ പി.ജി.ഡി.എം/എം.ബി.എ. സ്ഥാപനങ്ങൾക്ക് എ.ഐ.സി.ടി.ഇ. അനുവാദം നൽകി. കോവിഡ് ഭീതികാരണം പ്രവേശന പരീക്ഷ നടത്താൻ സാധിക്കാഞ്ഞ പശ്ചാത്തലത്തിലാണിത്.
എവിടെയെങ്കിലും പ്രവേശന പരീക്ഷകൾ എഴുതിയ വിദ്യാർഥികളുണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകണം. എന്നിട്ടും ഒഴിവുണ്ടെങ്കിൽ യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നൽകാം. 2020-21 അക്കാദമിക വർഷത്തേക്ക് മാത്രമാണ് ഈ ഇളവെന്ന് എ.ഐ.സി.ടി.ഇ. മെമ്പർ സെക്രട്ടറി പ്രൊഫ. രജീവ് കുമാർ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു
CAT, XAT, CMAT, ATMA, MAT, GMAT എന്നീ അഖിലേന്ത്യാ പരീക്ഷകളുടെയും സംസ്ഥാനങ്ങളുടെ പൊതുപ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പി.ജി.ഡി.എം. കോഴ്സുകൾക്ക് നിലവിൽ പ്രവേശനം നൽകുന്നത്. കോവിഡ് ഭീതികാരണം പല സംസ്ഥാനങ്ങൾക്കും പ്രവേശന പരീക്ഷ നടത്താൻ സാധിച്ചില്ല.
Content Highlights: AICTE Revised Eligibility Criteria for Admission to Management Courses
Content Highlights: AICTE Revised Eligibility Criteria for Admission to Management Courses
Published: 21 Aug 2020, 10:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented