ഇന്ത്യൻ ആർമിയുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 60 ദിവസത്തെ പ്രാക്ടിക്കൽ ട്രെയിനിങ്ങും ഓഫീസ് ജോലികളും 15 ദിവസത്തെ വർക്ക് ഫ്രം ഹോം ഉൾപ്പെടെ 75 ദിവസമാണ് ഇന്റേൺഷിപ്പ്. ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കേണ്ടത്.
പ്രൊഫഷണൽ മികവിന്
നേതൃപാടവം, ടീം വർക്ക്, അച്ചടക്കം, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, പ്രശ്‌ന പരിഹാര ശേഷി, പ്രായോഗികപഠനം, എന്നിവ നേടാൻ ഇന്റേൺഷിപ്പ് സഹായിക്കും. ആത്മവിശ്വാസവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും പ്രൊഫഷണൽ മനോഭാവവും വളർത്തിയെടുക്കാം. ഇന്റേൺഷിപ്പിലൂടെ നേടുന്ന പ്രൊഫഷണൽ മികവിലൂടെ പ്ലേയ്‌സ്‌മന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കരിയർ മികച്ചതാക്കാനും കഴിയും. പ്രതിരോധമേഖലയിലെ വിദഗ്ധർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഭാവിക്ക് അനുയോജ്യമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനും വളർന്നുവരുന്ന നൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാനും കഴിയും.
വസ്ത്രധാരണ രീതിയിലുൾപ്പെടെയുള്ള നിർദേശങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഇന്റേൺ പാലിക്കണം. പോലീസ് പരിശോധന നിർബന്ധമാണ്.
യോഗ്യത
ബി.ടെക്./ബി.ഇ./തത്തുല്യ പ്രോഗ്രാമുകൾ, എം.ടെക്./എം.ഇ., ബാച്ച്‌ലർ ഓഫ് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ബി.എസ്‌സി. (ഓണേഴ്‌സ്), ബി.സി.എ., ബാച്ച്‌ലർ ഓഫ് മീഡിയ കമ്യൂണിക്കേഷൻ, എൽഎൽ.ബി., എം.സി.എ., ഡിപ്ലോമ ഇൻ എൻജിനിയറിങ്. ഓരോ മേഖലയ്ക്കും ആവശ്യമായ വിശദമായ യോഗ്യതാ വ്യവസ്ഥകൾ internship.aicte-india.org/dashboard/indianarmy/ ലെ AICTE Internship Portal വഴി അറിയാം. ഇതുവഴിയാണ് അപേക്ഷിക്കേണ്ടത്. ഒാരോ മേഖലയിലേക്കും അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി വ്യത്യസ്തമാണ്.
മേഖലകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ്, റോബോട്ടിക്‌സ് ആൻഡ് മെക്കട്രോണിക്‌സ്, സൈബർ-സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്,
ക്വാണ്ടം കംപ്യൂട്ടിങ് ആൻഡ് ക്രിപ്‌റ്റോഗ്രഫി, ഡ്രോൺ ആൻഡ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ, സ്‌പെയ്‌സ് ആൻഡ് സാറ്റ്‌ലൈറ്റ് ടെക്‌നോളജീസ്, അഡ്വാൻസ്ഡ് വിപോൺ സിസ്റ്റം ആൻഡ് ഡിഫൻസ് ഇലക്ട്രോണിക്‌സ്, 5ജി/6ജി ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജീസ്, ഫിനാൻഷ്യൽ ടെക്‌നോളജീസ് (ഫിൻടെക്), മാസ് കമ്യൂണിക്കേഷൻ/മാസ് മീഡിയ. വിദ്യാർഥികൾ അവരുടെ നൈപുണി, അഭിരുചി, കരിയർ താത്പര്യം എന്നിവ അനുസരിച്ചു വേണം മേഖലകൾ തിരഞ്ഞെടുക്കേണ്ടത്.
സ്റ്റൈെപ്പൻഡ്
ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 75,000 രൂപ സ്റ്റൈെപ്പൻഡ് ലഭിക്കും. താമസം ഇന്റേൺഷിപ്പിനൊപ്പം ലഭിക്കുന്നതല്ല. ഇന്ത്യൻ ആർമിക്കൊപ്പം പ്രായോഗിക പരിചയവും തൊഴിൽപരമായ അനുഭവസമ്പത്തും നേടാൻ മാത്രമാണ് ഈ അവസരം. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ ജോലി ലഭിക്കുന്നതിനുള്ള സഹായമോ, അവസരമോ ഇതിന്റെ ഭാഗമായിവരില്ല.
വിവരങ്ങൾക്ക്: internship.aicte-india.org/dashboard/indianarmy/
75,000 രൂപ സ്റ്റൈെപ്പൻഡ്
Content Highlights: The Indian Army, in collaboration with AICTE, has opened applications for a 75-day internship program based in Delhi across various technical and professional domains, offering a total stipend of ₹75,000 upon successful completion.
Published: 06 Aug 2026, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented