
മാറുന്ന ലോകത്ത് ഏത് കോഴ്‌സ് പഠിച്ചാല്‍ വേഗം ജോലി നേടാം എന്ന ചിന്തയാകും പലര്‍ക്കും. അങ്ങനെയുള്ളവര്‍ക്ക് ഒരുകൈ നോക്കാവുന്ന മേഖലയാണ് ബ്ലോക് ചെയിന്‍. കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്) നടത്തുന്ന ആക്‌സിലറേറ്റഡ് ബ്ലോക് ചെയിന്‍ കോംപിറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) കോഴ്‌സ്, ബ്ലോക് ചെയിന്‍ പഠനത്തിന്റെ പുത്തന്‍ അവസരങ്ങള്‍ തുറന്നിടുകയാണ്.
എന്തുകൊണ്ട് ബ്ലോക് ചെയിന്‍ കോഴ്സ്?
കാലം മാറിയതോടെ ബാങ്കുകള്‍, ലോജിസ്റ്റിക് കമ്പനികള്‍, ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം തന്നെ ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്ലോക്‌ചെയിനില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ തേടാനാകും കൂടാതെ, വിദേശരാജ്യങ്ങളിലും നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്.
തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, കേരള ബ്ലോക് ചെയിന്‍ അക്കാഡമി എന്നീ സ്ഥാപനങ്ങള്‍ വഴി കോഴ്സ് പഠിക്കാം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യത്തിന്റെയും സര്‍ക്കാരിന്റെയും അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും.
രണ്ട് ഭാഗമായുള്ള സര്‍ട്ടിഫിക്കേഷന്‍
ബിരുദധാരികള്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമായ പരിശീലനപരിപാടിയാണിവിടെ. ഫുള്‍ സ്റ്റാക് ഡെവലപ്പര്‍ സര്‍ട്ടിഫിക്കറ്റും ത്രീ ലെവല്‍ ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യാ സര്‍ട്ടിഫിക്കറ്റുമാണ് ഇതില്‍ പ്രധാനം. 160 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ഫുള്‍ സ്റ്റാക് കോഴ്സ്. ഫുള്‍ സ്റ്റാക്കില്‍ മേഖലയില്‍ രണ്ടുവര്‍ഷത്തെ പരിചയമുള്ള ജോലിക്കാര്‍ക്ക് കേരള ബ്ലോക് ചെയിന്‍ അക്കാദമിയില്‍ നേരിട്ട് അപേക്ഷിക്കാം.
കോഴ്സുകള്‍
ഫൗണ്ടേഷന്‍ സ്‌കില്‍ ട്രെയിനിങ്- എച്ച്.ടി.എം.എല്‍. 5, സി.എസ്.എസ്. 3, ജാവാ സ്‌ക്രിപ്റ്റ്, ആന്‍ഗുലാര്‍ ജെ.എസ്., എക്സ്പ്രസ് ജെ.എസ്., നോഡ് ജെ.എസ്., മോങ്കോ ഡി.ബി. തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഫൗണ്ടേഷന്‍ സ്‌കില്‍ പ്രോഗാം. 160 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം( 30 ദിവസം). വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി വാരാന്ത്യ സെഷനുമുണ്ട്. 84 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം( എട്ട് ആഴ്ച വരെ). ബിരുദ വിദ്യാര്‍ഥികള്‍ക്ക് 14,400 രൂപയാണ് കോഴ്സ് ഫീ. വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് 18,000 രൂപ.
ബ്ലോക് ചെയിന്‍ അസോസിയേറ്റ് ട്രെയിനിങ് - ബിരുദധാരികള്‍ക്ക് 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് 6000 രൂപയാണ് ഫീസ്. വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് 15,000 രൂപയും (ക്ലാസുകള്‍ ശനിയാഴ്ചകളില്‍)
ബ്ലോക് ചെയിന്‍ ഡെവലപ്പര്‍ ട്രെയിനിങ് - ബിരുദധാരികള്‍ക്ക് ഫീസ് 20,000. കോഴ്സ് ദൈര്‍ഘ്യം 90 മണിക്കൂര്‍. വര്‍ക്കിങ് പ്രൊഫഷണലുകള്‍: ഫീസ് 35,000. കോഴ്സ് ദൈര്‍ഘ്യം 90 മണിക്കൂര്‍.
ബ്ലോക് ചെയിന്‍ ആര്‍ക്കിടെക് ട്രെയിനിങ് - റെഗുലര്‍ ഫീസ് 24,000 (വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് 50,000). കോഴ്സ് ദൈര്‍ഘ്യം 330 മണിക്കൂര്‍ (30 ആഴ്ച മുഴുവന്‍സമയ ക്ലാസ്).
പ്രവേശന രീതി
ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ്, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശനപ്പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. എന്‍ജിനീയറിങ് ആന്‍ഡ് സയന്‍സില്‍ ബിരുദമുള്ള വിദ്യാര്‍ഥികള്‍ക്കും വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കും ഫെബ്രുവരി 15-ന് നടക്കുന്ന പ്രവേശനപ്പരീക്ഷയില്‍ പങ്കെടുക്കാം.
രജിസ്ട്രേഷന്‍ ഫീസ് 500 രൂപ. പ്രവേശനപ്പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കുന്നവര്‍ക്ക് ഫീസിനത്തില്‍ 50 ശതമാനം ഇളവ് ലഭിക്കും. നിശ്ചിത മാര്‍ക്കില്‍ കൂടുതല്‍ നേടുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി കോഴ്സ് പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04712700813.
എന്താണ് ബ്ലോക് ചെയിന്‍ ?
ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോഡിനെ ബ്ലോക് എന്ന് പറയാം. ഇത്തരത്തിലുള്ള പല ബ്ലോക്കുകള്‍ ചേര്‍ന്ന് രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക് ചെയിന്‍. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികള്‍ക്ക് ഇതില്‍ ചേരാം. ഡിജിറ്റല്‍ വിവരങ്ങള്‍ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങള്‍ സുതാര്യമായിരിക്കും. ബ്ലോക് ചെയിനെ ഡിസ്ട്രിബ്യൂട്ടഡ് ഡിജിറ്റല്‍ ലെഡ്ജറെന്നും സൂചിപ്പിക്കാറുണ്ട്.
ആഗോളതലത്തില്‍തന്നെ ബ്ലോക് ചെയിന്‍വഴി ആയിരക്കണക്കിന് സെര്‍വറുകളില്‍ ഡേറ്റ ശേഖരിച്ചുവയ്ക്കാം. ഏത് പങ്കാളിയും കൂട്ടിച്ചേര്‍ക്കുന്ന ഡേറ്റ മറ്റുള്ളവര്‍ക്ക് അപ്പപ്പോള്‍ കാണാനും കഴിയും. കൃഷിമുതല്‍ ആരോഗ്യമേഖലയില്‍ വരെ ഉപയോഗപ്പെടുത്താവുന്ന സാങ്കേതികവിദ്യയാണിത്.
(ഐ.സി.ടി അക്കാദമി ഓഫ് കേരളയിലെ നോളജ് ഓഫീസറാണ് ലേഖകന്‍)
Content Highlights: K-DISC Introduced new Block chain Course Called ABCD
Published: 24 Jan 2020, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented