ബ്ലോക്ചെയിന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ ന്യൂനപക്ഷവിഭാഗ വിദ്യാര്‍ഥികള്‍ക്ക് അവസരം. കേരള ബ്ലോക്ചെയിന്‍ അക്കാദമി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പങ്കാളിത്തത്തോടെ നല്‍കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍വെബ് ആന്‍ഡ് ബ്ലോക്ചെയിന്‍ ടെക്‌നോളജീസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ ഇന്റലിജന്‍സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

To advertise here,

ന്യൂനപക്ഷവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ, 100 ശതമാനം സ്‌കോളര്‍ഷിപ്പോടെയാണ് പഠനം. വെബ്, ബ്ലോക്ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ ഇന്റലിജന്‍സ് എന്നീ സാങ്കേതികവിദ്യകളിലായാണ് നൈപുണി വികസന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുക്കുന്ന പ്രോഗ്രാമിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഫ്രണ്ട് എന്‍ഡ്, ബാക്ക് എന്‍ഡ്, ഡീസെന്‍ട്രലൈസ്ഡ് അപ്ലിക്കേഷനുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ ഇന്റലിജന്‍സ് മുതലായ നൂതന സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടാനാകും. പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പുകളിലൂടെ ഇന്‍ഡസ്ട്രിയല്‍ ബ്ലോക്‌ചെയിന്‍, എഐ പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ച് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാം.

പ്രോഗ്രാം പൂര്‍ത്തിയാകുമ്പോള്‍ ബ്ലോക് ചെയിന്‍, വെബ്3, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ നൂറുശതമാനം ഇന്റേണ്‍ഷിപ്പും തൊഴിലവസരങ്ങളും നേടാനാകുമെന്ന് ബ്ലോക്ചെയിന്‍ അക്കാദമി ഡയറക്ടര്‍ ഡോ. എസ്. അഷറഫ് പറഞ്ഞു. യോഗ്യത: ബിടെക്/എംടെക്, ബിസിഎ/എംസിഎ, ബിഎസ്‌സി/എംഎസ്‌സി (കംപ്യൂട്ടര്‍ സയന്‍സ്/ഐടി) അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലകളില്‍ പഠിച്ചവര്‍.

അപേക്ഷ നവംബര്‍ 17-നകം kba.ai/pgdiploma-minority വഴി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6238210114 | kba.admin@duk.ac.in