ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ വിവരങ്ങൾ അതിസുരക്ഷിതമാക്കാൻ ബ്ലോക്ക് ചെയിൻ സംവിധാനം പിഎസ്‌സിയിൽ ഏർപ്പെടുത്തി. ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിലൂടെ പിഎസ്‌സിയുടെ സുതാര്യതയും സുരക്ഷിതത്വവും വർധിപ്പിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനങ്ങളിലെന്നപോലെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും കേരള പിഎസ്‌സി രാജ്യത്തെ മറ്റ് പിഎസ്‌സികൾക്ക് മാതൃകയാണ്. കംപ്യൂട്ടർവത്കരണം ആദ്യം നടപ്പാക്കിയത് നമ്മുടെ പിഎസ്‌സിയിലാണ്.
പിന്നീട് കാലാനുസൃതമായി ആധുനികീകരണത്തിലൂടെ അപേക്ഷ സ്വീകരിക്കുന്നതുമുതൽ നിയമനശുപാർശ നൽകുന്നതുവരെ മുഴുവൻ പ്രവർത്തനങ്ങളും കംപ്യൂട്ടർ അധിഷ്ഠിതമായി നടത്താൻ കേരള പിഎസ്‌സിക്ക് സാധിക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജു അധ്യക്ഷതവഹിച്ച ചടങ്ങിൽ കേരള ഡിജിറ്റൽ സർവകലാശാല ഡീൻ (അക്കാദമിക്) ഡോ. എസ്. അഷറഫ് റിപ്പോർട്ടവതരിപ്പിച്ചു.
പിഎസ്‌സി അംഗങ്ങളായ എസ്.എ. സെയ്ഫ്, വി.ടി.കെ. അബ്ദുൽ സമദ്, ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സെക്രട്ടറി സാജു ജോർജ്, അഡീഷണൽ സെക്രട്ടറി സംഗീതാദേവി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: The Kerala Public Service Commission has implemented blockchain technology to ensure the high-level security of candidate data. Chief Minister Pinarayi Vijayan inaugurated the system, developed in collaboration with Kerala Digital University.
Published: 16 Jan 2026, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented