കേന്ദ്രസർവകലാശാലയായ ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്‌സിറ്റി, സെൻറർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ ലേണിങ് (സി.ഡി.ഒ.ഇ.), 2024-'25 അധ്യയനവർഷം ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ഒ.ഡി.എൽ.) രീതിയിൽ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ ഒക്ടോബർ സെഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമുകൾ:

To advertise here,

* എം.എ.- ഉർദു, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്,
* ബാച്ച്ലർ ഓഫ് ആർട്‌സ്, ബാച്ച്ലർ ഓഫ് കൊമേഴ്‌സ്
* ബാച്ച്ലർ ഓഫ് സയൻസ് -ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്.
* ഡിപ്ലോമ ഇൻ: ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ടീച്ച് ഇംഗ്ലീഷ്, ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജുക്കേഷൻ, സ്‌കൂൾ ലീഡർഷിപ്പ് ആൻഡ് മാനേജ്‌മെൻറ്, എംപ്ലോയബിലിറ്റി സ്‌കിൽസ്.
* സർട്ടിഫിക്കറ്റ് ഇൻ: ഫങ്ഷണൽ ഇംഗ്ലീഷ്, പ്രൊഫിഷ്യൻസി ഇൻ ഉർദു ത്രൂ ഇംഗ്ലീഷ്
പൊതുവിദ്യാഭ്യാസ യോഗ്യത
* സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് (ഒരു സെമസ്റ്റർ) പത്താം ക്ലാസ് യോഗ്യതവേണം.
* ഡിപ്ലോമ ഇൻ ടീച്ച് ഇംഗ്ലീഷിന് ബിരുദം വേണം. മറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് 10+2 യോഗ്യതയും ഉർദുപഠനം സംബന്ധിച്ച വ്യവസ്ഥയും (എംപ്ലോയബിലിറ്റി സ്‌കിൽസ് ഒഴികെ) (എല്ലാം രണ്ട് സെമസ്റ്റർ). 
* ബാച്ച്ലർ പ്രോഗ്രാമുകൾ (ആറ് സെമസ്റ്ററുകൾ)-10+2, ഉർദു പഠനം സംബന്ധിച്ച വ്യവസ്ഥയും
* എം.എ.-ഹിന്ദി, ഇംഗ്ലീഷ്-ബിരുദം. 
* എം.എ.-ഉർദു, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി -ബിരുദം, ഉർദു പഠനം സംബന്ധിച്ച വ്യവസ്ഥയും
* എം.എ. അറബിക് -ബിരുദം, ഉർദു/അറബിക് പഠനം സംബന്ധിച്ച വ്യവസ്ഥയും (എല്ലാം നാല് സെമസ്റ്റർ)

വിശദമായ യോഗ്യതാവ്യവസ്ഥകൾ manuu.edu.in/dde/ എന്ന ലിങ്കിലുള്ള ഇ-പ്രോസ്‌പെക്ടസിൽ ലഭിക്കും.അപേക്ഷ ഈ വെബ് ലിങ്കിലെ അഡ്മിഷൻ ലിങ്ക് വഴി സെപ്റ്റംബർ 30 വരെ ഓൺലൈൻ ആയി നൽകാം. manuuadmission.samarth.edu.in/ വഴി നേരിട്ടും നൽകാം. രജിസ്‌ട്രേഷൻ ഫീ 300 രൂപ. രേഖാപരിശോധനയ്ക്കുശേഷം, പ്രോസ്‌പെക്ടസിൽ നൽകിയിട്ടുള്ളതു പ്രകാരമുള്ള പ്രോഗ്രാംഫീ ഒക്ടോബർ 10-ന് രാത്രി 11.59-നകം അടയ്‌ക്കേണ്ടിവരും.