2025-26 അക്കാദമിക് വർഷത്തിൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ODL) പ്രോഗ്രാമുകൾ നൽകാൻ 101 സർവകലാശാലകൾക്കും 20 കാറ്റഗറി-1 സ്ഥാപനങ്ങൾക്കും അംഗീകാരം നൽകി യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി). ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ഈ പ്രോഗ്രാമുകൾ ആരംഭിക്കും.

To advertise here,

ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഓൺ‌ലൈൻ കോഴ്‌സുകൾ നടത്താൻ 113 സർവകലാശാലകളെയും കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രത്യേക ഓൺലൈൻ പഠന (OL) പ്രോഗ്രാമുകൾ ആരംഭിക്കാൻ 13 സ്ഥാപനങ്ങൾക്ക് ക്ലിയറൻസ് ലഭിച്ചു.

അംഗീകൃത ഒ.ഡി.എൽ ഓൺ‌ലൈൻ പ്രോഗ്രാമുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 15 ആയിരിക്കും എന്ന് കമ്മീഷൻ അറിയിച്ചു.

മാനദണ്ഡങ്ങൾ വിജയകരമായി പാലിച്ച സ്ഥാപനങ്ങൾക്കാണ് അനുമതി.  അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള സർവ്വകലാശാലകളും ഉൾപ്പെടുന്നു.