ജയ്പുർ: അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് ആൺകുട്ടികൾക്കെതിരേ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ നാഹർഘട്ടിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ പ്രതികളായ ആൺകുട്ടികൾ ഒളിവിൽ പോയിരിക്കുകയാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

To advertise here,

വെള്ളിയാഴ്ച വൈകിട്ടാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ സമീപത്തെ വയലിലേക്ക് കൊണ്ടുപോയത്. അഞ്ച് രൂപ തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇവർ ക്രൂരമായി പീഡിപ്പിച്ച ശേഷം കുട്ടിയെ വയലിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെ വീട്ടുകാരും അയൽക്കാരും തിരച്ചിൽ നടത്തി. ഇതിനിടെയാണ് വയലിൽ ചോരയൊലിച്ച് കരഞ്ഞുനിലവിളിക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയത്. പിന്നീട് കുട്ടിയുമായി മാതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Content Highlights:five year old girl raped by three boys in rajasthan