തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ഇയാളെ നഗരസഭ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
സ്പാ കേസിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ആളുകളെല്ലാം ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. സ്പായുടെ പ്രധാന നടത്തിപ്പുകാരനായ നിഷാന്തും അനുരൂപും തമ്മിൽ നിരന്തരമായി സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം കൈമാറിയതിന്റെ തെളിവുകളും രേഖകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇരുവർക്കും തമ്മിൽ മറ്റു തരത്തിലുള്ള ബിസിനസ് ബന്ധങ്ങളൊന്നുമില്ലാത്തതിനാൽ, ഈ സ്ഥാപനം അനുരൂപിന്റെ ബിനാമി ഇടപാടായിരുന്നോ എന്നാണ് സംശയിക്കുന്നത്.
അനുരൂപിന് മറ്റു സ്പാകളുമായി സമാന രീതിയിലുള്ള ബന്ധങ്ങളുണ്ടോ എന്നതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡിപ്പിച്ച ദിവസങ്ങൾ ഉണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് പെൺകുട്ടി ഇരയായത്. തിരുവനന്തപുരത്തെ മൂന്ന് സ്പാകളിലും തമിഴ്‌നാട്ടിലെ വിവിധ സ്പാകളിലും വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ച ആളുകളുടെ പട്ടിക പോലീസ് തയ്യാറാക്കിയതായാണ് വിവരം.
Published: 20 Oct 2026, 07:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented