നംവബറിൽ കേതന്റേയും സിയയുടേയും വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം.

ന്യൂഡൽഹി: പ്രതിശ്രുത വരനായ യുവാവിനെ താഴ്ചയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രതിശ്രുത വധു സിയ ഗോയലിനേയും കാമുകൻ ചേതൻ ചൗധരിയേയും പോലീസ് ചോദ്യംചെയ്തു. ഇരുവരേയും ഒന്നിച്ചിരുത്തിയാണ് ചോദ്യംചെയ്തത്. കേതൻ അഗർവാളിനെ കൊലപ്പെടുത്താനുണ്ടായ സാഹചര്യം, കൊലപ്പെടുത്തിയ രീതി, പ്രതികളുടെ പശ്ചാത്തലം എന്നിവ പരിശോധിക്കുകയാണ് പോലീസ്. കസ്റ്റഡിയിലുള്ള പ്രതികളെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച അർധരാത്രി വരെയും ഇരുവരേയും ചോദ്യംചെയ്തതായി പോലീസ് പറഞ്ഞു.
ചേതനുമായി ഒരു വർഷത്തെ ബന്ധമാണ് സിയയ്ക്കുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നവംബർ മുതലാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. സിയ നടത്തുന്ന ബേക്കറിയിലേക്കുള്ള വിഭവങ്ങൾ വിതരണം ചെയ്യുന്നത് ചേതന്റെ കമ്പനിയാണ്. അങ്ങനെയാണ് ഇരുവരും തമ്മിലുള്ള പരിചയം ആരംഭിക്കുന്നത്. ഇതേ സമയത്തായിരുന്നു കേതനുമായുള്ള വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങളും രണ്ട് കുടുംബങ്ങളും തമ്മിൽ ആരംഭിക്കുന്നത്. എന്നാൽ, കേതനുമായുള്ള സിയ വിവാഹാലോചന ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന് ഭയപ്പെട്ടതിനെ തുടർന്നാണ് കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി ഇരുവരും ചേർന്ന് ആവിഷ്‌കരിച്ചതെന്ന് ചോദ്യംചെയ്യലിന് ശേഷം പോലീസ് പറഞ്ഞു.
കൊലപാതക കേസുമായി ബന്ധമുള്ള ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചേതന്റെ കടയിൽ ജോലിചെയ്തിരുന്ന നീരജ് കുമാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന ദിവസം ചേതൻ നീരജിന്റെ ഫോണാണ് ഉപയോഗിച്ചത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. സിയയുമായി ഈ ഫോണിലാണ് ചേതൻ സംസാരിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
ജൂൺ 18-നാണ് മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ മകനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ കേതൻ വിശാൽ അഗർവാൾ കൊല്ലപ്പെടുന്നത്. ലോഹഗഢ് ഫോർട്ടിൽവെച്ച് പ്രതിശ്രുത വധുവായ സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അപകടമരണമാണെന്ന് കരുതിയിരുന്ന സംഭവം കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞു. ജൂൺ 14-നും സമാനമായ രീതിയിൽ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് സിയ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നംവബറിൽ കേതന്റേയും സിയയുടേയും വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം.
Content Highlights: Siya Goyal and Chetan Chaudhary plotted to kill Khetan Agarwal to continue their relationship., The murder took place at Lohagad Fort on June 18, 2026., Neeraj Kumar, an accomplice, was arrested for facilitating communication., Police confirmed a prior failed murder attempt occurred on June 14, 2026., The suspects are currently in a 7-day police remand for interrogation.
Published: 25 Jun 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented