ഷാങ്ഹായ്: ചൈനയിലെ വീഡിയോ ഗെയിം രംഗത്തെ പ്രമുഖനായ ലിന്‍ ക്വി(39)യുടെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയില്‍. സഹപ്രവര്‍ത്തകന്‍ കൂടിയായ 39-കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലിന്‍ ക്വിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്തുന്നത്. അതേസമയം, സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
വിഷം ഉള്ളില്‍ച്ചെന്ന നിലയിലാണ് യൂസു ഗെയിംസ്, യൂസു ഇന്‍ട്രാക്റ്റീവ് സി.ഇ.ഒ. ലിന്‍ ക്വിയെ ഡിസംബര്‍ 17-ന് ഷാങ്ഹായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഡിസംബര്‍ 25-ന് മരണം സംഭവിച്ചു. ലിന്‍ ക്വിയ്ക്ക് വിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ ദുരൂഹതകളുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനിയിലെ ജീവനക്കാരനെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
2009-ലാണ് ലിന്‍ ക്വി യൂസു എന്ന വീഡിയോ ഗെയിം കമ്പനി സ്ഥാപിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ്, വിന്റര്‍ ഇസ് കമിങ്, ലീഗ് ഓഫ് ഏഞ്ചല്‍സ്, ലുഡോ ഓള്‍ സ്റ്റാര്‍, ഡാര്‍ക് ഓര്‍ബിറ്റ് തുടങ്ങിയ നിരവധി വീഡിയോ ഗെയിമുകളാണ് യൂസു വിപണിയിലെത്തിച്ചത്. ഇതിന് പുറമേ സിനിമ നിര്‍മാണരംഗത്തും കമ്പനി സാന്നിധ്യമറിയിച്ചു.
'ദി ത്രീ ബോഡി പ്രോബ്ലം' എന്ന നോവലിനെ ആസ്പദമാക്കി ത്രീഡി സിനിമ നിര്‍മിച്ചതും യൂസു ആയിരുന്നു. നിലവില്‍ ചൈനയിലെ ഏറ്റവും ധനികരായ വ്യവസായികളുടെ പട്ടികയില്‍ 870-ാം സ്ഥാനത്തായിരുന്നു ലിന്‍ ക്വി. ഏകദേശം ഒരു ബില്യണ്‍ ഡോളറിലേറെയാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തിയെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: china yoozoo games ceo poisoned to death suspect detained
Published: 28 Dec 2020, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented