കരുളായി(മലപ്പുറം): കരുളായിലും പരിസരപ്രദേശങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഭീതി പരത്തുന്നു. കാട്ടിലെപ്പാടത്ത് പാലയ്ക്കാതൊടി രഞ്ജുഷയുടെ കണ്ണില്‍ ശനിയാഴ്ച അജ്ഞാതന്‍ മുളകുപൊടി എറിഞ്ഞു.

To advertise here,

വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍നിന്നും കുളികഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സംഭവം. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീടിനു സമീപത്തെ ബി.എസ്. ബാബുവിന്റെ വീട്ട് മുറ്റത്തും മുളകുപൊടി വിതറിയനിലയില്‍ കാണപ്പെട്ടു.

കഴിഞ്ഞദിവസങ്ങളായി അമരമ്പലം, കരുളായി ഗ്രാമപ്പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അജ്ഞാതന്റെ ശല്യമുണ്ട്. കഴിഞ്ഞദിവസം നരിപൊയിലില്‍ ഒരു സ്ത്രീക്കും കുട്ടിക്കും നേരെ മുളകുപൊടി എറിഞ്ഞിരുന്നു.

സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൂക്കോട്ടുംപാടം സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

Content Highlights: chilli powder attack in karulayi