1892-ൽ ഇംഗ്ലണ്ടിൽ മെഴ്‌സി ബ്രൗൺ എന്നൊരു പെൺകുട്ടി ക്ഷയരോഗബാധിതയായി മരിച്ചു. ഇതേ രോഗംമൂലം അവളുടെ അമ്മയും സഹോദരിയും മുൻപേ മരണപ്പെട്ടിരുന്നു. അവരോടൊപ്പം മെഴ്‌സിയെയും അടക്കം ചെയ്തു.

To advertise here,

മെഴ്‌സിയുടെ പിതാവ് വീട്ടിൽ ദുഃഖിതനായി കഴിഞ്ഞു.

ആ വീട്ടിൽ ഒരു ദുരാത്മാവ് കുടികൊള്ളുന്നുണ്ടെന്നും അതിനാലാണ് അവിടെ മരണങ്ങൾ നടന്നതെന്നും ഒരു വർത്തമാനം നാട്ടിൽ പരന്നു.

അങ്ങനെ കഥകൾ ഉണ്ടായപ്പോൾ മരിച്ച് രണ്ടുമാസത്തിനുശേഷം മെഴ്‌സിയുടെ ശരീരം പുറത്തെടുക്കുകയുണ്ടായി. അതു കണ്ടവരെല്ലാം അമ്പരന്നുപോയി!

മരിച്ച് രണ്ടുമാസത്തിനുശേഷവും ആ ശരീരം ജീർണിച്ചിട്ടേയില്ല!

എന്നല്ല, യാതൊരു കേടുപാടുമില്ല...!

തൊലിയിൽ ചുളിവുകളില്ല...!

തലമുടിയും നഖങ്ങളും വളരുന്നുണ്ടായിരുന്നു...!

രക്തം ഉറച്ചുപോയിരുന്നില്ല...!

മാത്രമല്ല, ശരീരം ചലിച്ചിരുന്നതുപോലത്തെ അടയാളങ്ങളും കാണപ്പെട്ടു...

ശാസ്ത്രലോകത്തിന് ഇന്നും അതിന്റെ സത്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!

placeholder