മുളങ്കുന്നത്തുകാവ്(തൃശ്ശൂര്‍) യുവഡോക്ടറെ നേപ്പാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. അവണൂര്‍ അമ്മാനത്ത് വീട്ടില്‍ മയൂര്‍നാഥി(25)നെയാണ് വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മയൂര്‍നാഥിന്റെ അച്ഛന് ശശിധരന് വിഷം കലര്‍ന്ന കടലക്കറി കഴിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നു. വീട്ടില്‍ കടലക്കറിയില്‍ മയൂര്‍നാഥ് വിഷം കലര്‍ത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിയായ മയൂര്‍നാഥ് ജയിലില്‍നിന്ന് ഇറങ്ങിയശേഷം പല സ്ഥലങ്ങളിലായിരുന്നു.
Also Read
നേപ്പാളില്‍ സന്ന്യാസം സ്വീകരിക്കാന്‍ പോയതാണെന്ന് പറയുന്നു. അവിടെ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തി പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ നേപ്പാളില്‍ പോയി മൃതദേഹം സംസ്കരിച്ചു. അമ്മ: പരേതയായ ബിന്ദു.
Content Highlights: young doctor from thrissur found dead in nepal
Published: 01 May 2024, 12:17 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented